25.3 C
Kollam
Thursday, February 20, 2025
HomeLifestyleHealth & Fitnessകെ.പി.എം.ടി.എ കൊല്ലം ജില്ലാ സമ്മേളനം ഫെബ്രുവരി 16 ന്; കൊല്ലം ജില്ലാ പഞ്ചായത്ത് ആഡിറ്റോറിയത്തിൽ

കെ.പി.എം.ടി.എ കൊല്ലം ജില്ലാ സമ്മേളനം ഫെബ്രുവരി 16 ന്; കൊല്ലം ജില്ലാ പഞ്ചായത്ത് ആഡിറ്റോറിയത്തിൽ

- Advertisement -
- Advertisement -

കേരളത്തിലെ സ്വകാര്യരംഗത്ത് പ്രവർത്തിക്കുന്ന മെഡിക്കൽ ടെക്നീഷ്യൻമാരുടെ ഏക സംഘടനയാണ് K.P.M.T.A.പാവപ്പെട്ടവരുടേയും സാധാരണക്കാരന്റെയും രോഗനിർണ്ണയരംഗത്ത് സ്‌തുത്യാർഹമായ സേവനമാണ് കേരളത്തിലെ പാരാമെ ഡിക്കൽ സ്ഥാപനങ്ങളും ടെക്നീഷ്യൻമാരും നൽകി വരുന്നത്. കേരളത്തിലെ ജനങ്ങൾക്ക് ആവശ്യമായി വരുന്ന പരിശോധനാ സംവിധാനങ്ങൾ ഗവൺമെൻ്റ് തലത്തിൽ ഏകദേശം 32% സൗക ര്യങ്ങൾ മാത്രമാണുള്ളത്. ബാക്കി ആവശ്യങ്ങൾ നിർവഹിക്കുന്നത് സ്വകാര്യമേഖലയിലാണ്.

ഗവൺമെന്റ് ആരോഗ്യരംഗത്ത് നടപ്പിലാക്കാൻ പോകുന്ന ക്ലിനിക്കൽ എസ്റ്റാ ബ്ലിഷ്മെന്റ്റ് ആക്‌ട് നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനങ്ങൾക്കും ടെക്‌നീഷ്യൻമാർക്കും വലിയ ഭീഷണിയാണ് ഉയർത്തുന്നത്. ഇത് നടപ്പിലാക്കുക വഴി കേരളത്തിലെ ബഹുഭൂ രിപക്ഷം പാരാമെഡിക്കൽ സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നതിനും അവിടെ ജോലി ചെയ്‌തുകൊണ്ടിരിക്കുന്ന ടെക്നീഷ്യൻമാരുടെ തൊഴിൽ നഷ്‌ടപ്പെടുന്നതിനും ഇടയാകും. ഇതുമായി ബന്ധപ്പെട്ട് സംഘടന അതിശക്തമായ ഇടപെടൽ നടത്തിയതിന്റെ അടി സ്ഥാനത്തിൽ ചില മാറ്റങ്ങൾ വരുത്തുവാൻ ഗവൺമെന്റ് തയ്യാറാക്കുന്നത് ആശാവഹമാണ്. കോർപ്പറേറ്റ് മേഖലകളിലെന്നപോലെ ആരോഗ്യരംഗത്തെ കോർപ്പറേറ്റ് വൽക്കരണം ജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിന ഭീഷണിയാകുന്നുണ്ട്.

കേരളത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്ലിനിക്കൽ സ്ഥാപനങ്ങൾ നില നിർത്തണമെന്നും അതുവഴി സാധാരണ ജനങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന കുറഞ്ഞ നിരക്കിലുള്ള പരിശോധനാസൗകര്യം നിലനിർത്തണമെന്നും ബന്ധപ്പെട്ട അധി കാരികളോട് K.P.M.T.A ആവശ്യപ്പെടുന്നു.

ജൂൺമാസം 14-15 തീയതികളിൽ തിരുവനന്തപുരത്തു നടത്തുന്ന സംസ്ഥാന സമ്മേളനത്തിൻ്റെ മുന്നോടിയായാണ് കൊല്ലം ജില്ലാ സമ്മേളനം.സമ്മേളനം കേരള ധനകാര്യവകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ ഉത്ഘാടനം നിർവഹിക്കുകയും സുജിത് വിജയൻപിള്ള എം.എൽ.എ തുടർവിദ്യാഭ്യാസ പരിപാടിയുടെ സർട്ടിഫിക്കറ്റ് വിതരണ ഉത്ഘാടനവും നിർവ്വഹിക്കും . സംസ്ഥാന ജില്ലാ ഭാരവാഹികളും പങ്കെടുക്കും.

വാർത്താസമ്മേളനത്തിൽ കെ.പി.എം.റ്റി.എ മുൻസംസ്ഥാന പ്രസിഡന്റ് എസ്. വിജയൻപിള്ള,കൊല്ലം ജില്ലാ പ്രസിഡന്റ് ജയകൃഷ്ണൻ എസ്,കൊല്ലം ജില്ലാ സെക്രട്ടറി രാകേഷ് രാജ്,കൊല്ലം ജില്ലാ ട്രഷറർ നാസിർ അഹമ്മദ്
,കൊല്ലം ജില്ലാ വൈസ് പ്രസിഡന്റ്റ് സുരേഷ് ഓയൂർ എന്നിവർ പങ്കെടുത്തു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments