ഒരു കണക്കിന് നോക്കിയാൽ എല്ലാവർക്കും ശരിയായ രീതിയിൽ തന്നെ ഓർമശക്തിയുണ്ട്.അത് ഉപയോഗിക്കുന്ന രീതി അനുസരിച്ചു കുറഞ്ഞും കൂടിയുമിരിക്കും.
കുട്ടിക്കാലത്തെ ഓർമ്മകൾ പല സന്ദർഭങ്ങളിലും നമ്മൾ ഓർക്കുവാൻ ശ്രമിക്കും.അത് എത്രത്തോളം ഒരാൾക്ക് സാധ്യമാകുമോ അത്രക്കും ഓർമ ശക്തി കൂടും.ഈ രീതിയിൽ മനനം ചെയ്യാനുള്ള കഴിവ് ചിലർക്ക് കുട്ടിക്കാലം മുതൽക്കേ കിട്ടുന്നു.ചിലർ മനനം ചെയ്യാനേ ശ്രമിക്കാറില്ല.എന്നാൽ ആവശ്യമുള്ള കാര്യങ്ങൾ,ആഹാരം കഴിക്കുക തുടങ്ങിയ കാര്യങ്ങൾ ആരും മറക്കാറില്ല.
ഓരോ വിവരങ്ങളും വിലയിരുത്തുന്നത് അനുസരിച്ചാണ് അവയെ ഓർക്കാൻ കഴിയുക.ഓർമ ശക്തി വർധിപ്പിക്കുന്നതായി പറയപ്പെടുന്ന ഒരു മരുന്നും തന്നെ ഫലപ്രദമായി കണ്ടിട്ടില്ല.