12 വയസുകാരൻ നിപ ബാധിച്ചു മരിച്ച ചാത്തമംഗലം പഞ്ചായത്തിൽ കർശന നിരീക്ഷണവും പരിശോധനയും തുടരാൻ ചാത്തമംഗലത്ത് ചേർന്ന യോഗത്തിൽ തീരുമാനമായി. ചാത്തമംഗലം പഞ്ചായത്തിൽ പനിയോ രോഗലക്ഷണങ്ങളോ ഉളള മുഴുവൻ ആളുകളുടെയും കണക്കെടുക്കും.സമാന ലക്ഷണങ്ങളോടെ ഒരു മാസത്തിനിടെ മരിച്ചവരുടെ വിവരങ്ങളും ശേഖരിക്കും. ചാത്തമംഗലം പഞ്ചായത്ത് പൂർണമായും പഞ്ചായത്തുമായി അതിർത്തിപങ്കിടുന്ന മറ്റു പഞ്ചായത്ത് വാർഡുകളും കണ്ടെയ്ൻമെൻ്റ സോണായി തുടരും. അത്യാവശ്യക്കാരെ മാത്രമേ ഇനിയുള്ള ദിവസങ്ങളിൽ പഞ്ചായത്തിന് പുറത്തു പോകാൻ അനുവദിക്കൂ.
അതിനിടെ പൂണെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജയിൽ നിന്നുള്ള പ്രത്യേക സംഘം കോഴിക്കോട് മെഡിക്കൽ കോളേജിലെത്തി. പുണയിൽ നിന്നും 4 പേരടങ്ങുന്ന സംഘമാണ് ആശുപത്രിയിൽ എത്തിയത്. ആലപ്പുഴയിലെ എൻഐവിയിൽ നിന്നുള്ള മൂന്ന് പേരടങ്ങിയ സംഘവും ഇവരോടൊപ്പം ഉണ്ട് .
ചാത്തമംഗലം പഞ്ചായത്തിൽ കർശന നിയന്ത്രണം ; പനിയും മറ്റു രോഗലക്ഷണങ്ങളും ഉള്ളവരുടെ കണക്കെടുക്കും
- Advertisement -
- Advertisement -
- Advertisement -
- Advertisement -