28.6 C
Kollam
Tuesday, February 4, 2025
HomeLifestyleHealth & Fitnessഇന്ത്യയിൽ കോവിഡ് കേസുകൾ വീണ്ടും വർദ്ധിച്ചു ; നാൽപ്പതിനായിരത്തിന് മുകളില്‍

ഇന്ത്യയിൽ കോവിഡ് കേസുകൾ വീണ്ടും വർദ്ധിച്ചു ; നാൽപ്പതിനായിരത്തിന് മുകളില്‍

- Advertisement -
- Advertisement -

ഇന്ത്യയിൽ കോവിഡ് കേസുകൾ വീണ്ടും വർദ്ധിച്ച് നാൽപ്പതിനായിരത്തിന് മുകളിലായാതായി റിപ്പോർട്ടുകൾ. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് കഴിഞ്ഞ ദിവസം 44,658 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 496 പേർ മരിക്കുകയും ചെയ്തു .കഴിഞ്ഞ ദിവസം 32,988 പേർ രോഗമുക്തി നേടിയതോടെ രാജ്യത്തെ രോഗമുക്തി നിരക്ക് 97.60 ശതമാനമായി .3,44,899 പേരാണ് നിലവിൽ രാജ്യത്ത് ചികിത്സയിൽ തുടരുന്നത്.തുടർച്ചയായ 32-ാം ദിവസവും രാജ്യത്തെ പ്രതിദിന കോവിഡ് പോസിറ്റിവിറ്റി നിരക്ക് 3%ത്തിൽ താഴെയാണ്. ഇപ്പോൾ പോസിറ്റിവിറ്റി നിരക്ക് 2.45% ആണ് . കഴിഞ്ഞ ദിവസം 84 ലക്ഷത്തോളം കോവിഡ് വാക്‌സിൻ ഡോസുകൾ രാജ്യത്ത് വിതരണം ചെയ്തു. ഇതോടെ 61 കോടി ജനങ്ങൾ പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments