26.2 C
Kollam
Thursday, September 19, 2024
HomeLifestyleHealth & Fitnessവാളയാറിൽ പരിശോധന കർശനമാക്കും ; തമിഴ്‌നാട്‌ ആരോഗ്യ വിഭാഗം

വാളയാറിൽ പരിശോധന കർശനമാക്കും ; തമിഴ്‌നാട്‌ ആരോഗ്യ വിഭാഗം

- Advertisement -
- Advertisement -

ഇതര സംസ്ഥാനങ്ങളിൽ നിന്ന്‌ മലയാളികൾ ഓണo അവധിക്ക് കേരളത്തിലെത്തുന്നതോടെ വരും ദിവസങ്ങളിൽ അതിർത്തിയിൽ പരിശോധന കർശനമാക്കുമെന്ന് തമിഴ്‌നാട്‌ ആരോഗ്യ വിഭാഗം അറിയിച്ചു. ഓണാവധിക്ക്‌ ശേഷം കേരളത്തിൽനിന്ന്‌ കൂട്ടമായി മടങ്ങാനുള്ള സാധ്യത മുന്നിൽക്കണ്ടാണ്‌ തമിഴ്‌നാടിന്റെ തീരുമാനം. കോയമ്പത്തൂർ ആരോഗ്യവിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ഡോ. അരുണ ഇതിനു മുന്നോടിയായി വാളയാര്‍ അതിര്‍ത്തിയിലെ തമിഴ്‌നാട്‌ പരിശോധനാ കേന്ദ്രം സന്ദർശിച്ചു ക്രമീകരണങ്ങൾ വിലയിരുത്തി.

തമിഴ്‌നാട്ടിലേക്ക്‌ പോകാന്‍ രണ്ട്‌ വാക്സിൻ എടുത്ത സർട്ടിഫിക്കറ്റ്‌, 72 മണിക്കൂറിനുള്ളിലെടുത്ത ആർടിപിസിആർ നെഗറ്റീവ്‌ സർട്ടിഫിക്കറ്റ്‌ എന്നിവയിൽ ഏതെങ്കിലും ഒന്ന് ഇ–-പാസിനൊപ്പം ആവശ്യമാണ്‌. ഇവ പരിശോധിക്കാൻ തമിഴ്‌നാട്‌ ആരോഗ്യ വകുപ്പും പൊലീസും അതിർത്തിയിൽ രണ്ടാഴ്ചയായി വാളയാർ ചാവടിപ്പാലത്തിനു സമീപം ക്യാമ്പ്‌ ചെയ്യുന്നുണ്ട് . ചരക്ക്‌ ലോറികൾ, ആശുപത്രി ആവശ്യങ്ങൾക്ക് പോകുന്നവര്‍ ഒഴികെ എല്ലാവരും ഈ രേഖകൾ കാണിച്ചാലെ തമിഴ്‌നാട്ടിലേക്ക്‌ കടത്തി വിടു. അല്ലാത്തവരെ അതിർത്തിയിൽനിന്നു തന്നെ തിരിച്ചയക്കും. ചൊവ്വാഴ്ച 130 പേരെയാണ്‌ രേഖകളില്ലാതെ തിരികെ അയച്ചത്‌.
ദിവസവും തമിഴ്‌നാട്ടിൽ ജോലിക്ക് പോകുന്നവർ രണ്ട്‌ വാക്സിനെടുത്ത സർട്ടിഫിക്കറ്റ്‌ നൽകിയാൽ പത്തുദിവസത്തേക്കുള്ള യാത്ര പാസ്‌ ലഭിക്കും.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments