27.9 C
Kollam
Wednesday, March 12, 2025
HomeLifestyleHealth & Fitnessകുട്ടികളിലെ വാക്സിനേഷന്‍ ; പരീക്ഷണം അന്തിമഘട്ടത്തിലെന്ന് കേന്ദ്രം

കുട്ടികളിലെ വാക്സിനേഷന്‍ ; പരീക്ഷണം അന്തിമഘട്ടത്തിലെന്ന് കേന്ദ്രം

- Advertisement -
- Advertisement -

കുട്ടികളിലെ വാക്സിനേഷനുള്ള മാനദണ്ഡങ്ങൾ ഉടൻ പുറത്തിറക്കുമെന്ന് കേന്ദ്രത്തിന്റെ അറിയിപ്പ്. വാക്‌സിൻ പരീക്ഷണം അന്തിമഘട്ടത്തിലാണ്. വിദഗ്ധ സമിതി അംഗീകാരത്തിന് പിന്നാലെ വാക്സിനേഷൻ നടപടികളിലേക്ക് കടക്കുമെന്നും കേന്ദ്രം അറിയിച്ചു. ദില്ലി ഹൈക്കോടതിയിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്. മൂന്നാം തരംഗത്തിന്‍റെ മുന്നറിയിപ്പുകൾക്കിടെ രാജ്യത്തെ പ്രതിദിന കോവിഡ് കണക്കിൽ നേരിയ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 24 മണിക്കൂറിനിടെ 41806 പേർക്കാണ് കോവിഡ് ബാധിച്ചത്. ഇന്നലത്തേതിനെക്കാൾ 7.7 ശതമാനം വർധനവാണുള്ളത്. 581 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.15 ശതമാനമാണ്. കോവിഡ് വ്യാപനത്തിന്‍റെ സൂചിക വീണ്ടും ഉയർന്ന് ഒരു ശതമാനത്തിലെത്തിയിരിക്കുകയാണ്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments