28.6 C
Kollam
Tuesday, February 4, 2025
HomeLifestyleHealth & Fitnessകുട്ടികള്‍ക്കായി നൊവാവാക്‌സ് വാക്‌സിന്‍ ; സിറം ഇൻസ്റ്റിറ്റ്യൂട്ട്

കുട്ടികള്‍ക്കായി നൊവാവാക്‌സ് വാക്‌സിന്‍ ; സിറം ഇൻസ്റ്റിറ്റ്യൂട്ട്

- Advertisement -
- Advertisement -

കുട്ടികൾക്കായുള്ള കോവിഡ് പ്രതിരോധ വാക്‌സിൻ പരീക്ഷണത്തിനൊരുങ്ങി പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. കുട്ടികൾക്കായി പരീക്ഷണം നടക്കുന്ന രാജ്യത്തെ നാലാമത്തെ വാക്‌സിനാണ് നൊവാവാക്‌സ് എന്നു പേരിട്ടിരിക്കുന്ന വാക്‌സിൻ. 12 മുതൽ 18 വരെ പ്രായക്കാരായ കുട്ടികൾക്ക് വേണ്ടി ഹൈദരാബാദ് ഭാരത് ബയോടെക്കിന്റെ കോവാക്‌സിൻ പരീക്ഷണത്തിലാണ്. 525 കുട്ടികളെയാണ് ഇതിന്റെ ഭാഗമായി പരീക്ഷണത്തിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ദില്ലിയിലെയും പാറ്റ്‌നയിലെയും എയിംസുകളിലാണ് പരീക്ഷണം നടക്കുന്നത്.

6-12 പ്രായക്കാരായ കുട്ടികൾക്കും 2-6 പ്രായക്കാരായ കുട്ടികൾക്കും വൈകാതെ വാക്‌സിൻ പരീക്ഷണം ആരംഭിക്കും. മൂക്കിലൂടെ നൽകുന്ന കുട്ടികൾക്കായുള്ള വാക്‌സിനും ഭാരത് ബയോടെക്ക് തുടരുകയാണ്.

12-18 പ്രായക്കാരായ കുട്ടികൾക്ക് വേണ്ടി സൈഡസ് കാഡിലയുടെ വാക്‌സിനും പരീക്ഷണഘട്ടത്തിലാണ്.

5-12 പ്രായക്കാരായ കുട്ടികൾക്ക് വേണ്ടിയുള്ള വാക്‌സിൻ പരീക്ഷണത്തിനൊരുങ്ങുകയാണ്
ഇവർ.രാജ്യാന്തരതലത്തിൽ കുട്ടികൾക്കായുള്ള ഫൈസർ വാക്‌സിന് യു.എസിൽ അംഗീകാരം ലഭിച്ചിട്ടുണ്ട്

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments