26.5 C
Kollam
Tuesday, July 15, 2025
HomeLifestyleHealth & Fitnessവാക്‌സിനേഷൻ ; 76 ശതമാനം ആദിവാസി മേഖലയിൽ

വാക്‌സിനേഷൻ ; 76 ശതമാനം ആദിവാസി മേഖലയിൽ

- Advertisement -
- Advertisement - Description of image

ആദിവാസി ഊരുകളിൽ കോവിഡ്‌ വാക്‌സിനേഷൻ പുരോഗമിക്കുകയാണ് . ചൊവ്വാഴ്ച പാലോട്‌, പെരിങ്ങമ്മല മേഖലകളിലാണ്‌ വാക്‌സിൻ വിതരണം ചെയ്തത്‌. മെയ്‌ 25നാണ്‌ ‘സഹ്യസുരക്ഷ’ എന്ന പേരിൽ ജില്ലയിൽ ആദിവാസി ഊരുകളിൽ വാക്‌സിനേഷൻ ആരംഭിച്ചത്‌. ജില്ലയിൽ ഇതുവരെ 45 വയസ്സ്‌ കഴിഞ്ഞ 76 ശതമാനം ആളുകൾക്കും വാക്‌സിൻ നൽകിയതായി ഡോ. ജോയ്‌ പറഞ്ഞു. 18 –-44 വയസ്സുള്ളവരിൽ 32 ശതമാനം ആളുകളും ആദ്യ ഡോസ്‌ സ്വീകരിച്ചു. എല്ലാവർക്കും കോവിഷീൽഡ്‌ വാക്‌സിനാണ്‌ നൽകിയത്‌.  45 വയസ്സിനു മുകളിലുള്ളവരിൽ വാക്‌സിൻ സ്വീകരിക്കുന്നതിലുള്ള വിമുഖത വെല്ലുവിളിയാണെങ്കിലും 14 ദിവസത്തിനുള്ളിൽത്തന്നെ 76 ശതമാനം പേർക്കും വാക്‌സിൻ നൽകി.

അമ്പൂരി, നന്ദിയോട്‌, വിതുര, കള്ളിക്കാട്‌, കുറ്റിച്ചൽ, തൊളിക്കോട്‌, പാങ്ങോട്‌, പെരിങ്ങമ്മല, ആര്യനാട്‌ എന്നീ പഞ്ചായത്തുകളിലാണ്  ജില്ലയിലെ 80 ശതമാനം ആദിവാസിമേഖലകളും ഉൾപ്പെടുന്നത്‌.വാക്സിൻ എടുക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് ജനങ്ങളെ  ബോധവൽക്കരിക്കുന്നതിന് പഞ്ചായത്ത്‌ അംഗം, റവന്യൂവകുപ്പിലെ ഉദ്യോഗസ്ഥർ, ആർആർടി അംഗങ്ങൾ,  ആരോഗ്യവകുപ്പ്‌ ജീവനക്കാർ, ട്രൈബൽ വകുപ്പ് ജീവനക്കാർ, പൊലീസ്‌ എന്നിവർ ഉൾപ്പെട്ട സംഘം രൂപീകരിച്ചു. എതിർപ്പുള്ളവർക്ക്‌ വീടുകളിലെത്തിയാണ്‌ വാക്‌സിൻ എടുക്കുന്നത്‌.

 

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments