ജൂൺ 14 വരെ തമിഴ്നാട്ടിൽ ലോക്ഡൗൺ നീട്ടിയേക്കും. മുഖ്യമന്ത്രി എം.കെ സ്റ്റാലിനും ഉദ്യോഗസ്ഥരും തമ്മിൽ നടന്ന ഉന്നതതല യോഗത്തിലാണ് ലോക്ഡൗൺ നീട്ടുന്നതിനെ കുറിച്ച് ആലോചിച്ചത്. ലോക്ഡൗൺ
കൂടുതൽ ഇളവുകളോടെ നീട്ടാനാണ് സാധ്യത. കോവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞുവരുന്ന ജില്ലകളിൽ ലോക്ഡൗണിന് ഇളവുകൾ നൽകുന്നതിനെ കുറിച്ച് ഒരു വിഭാഗം ഉദ്യോഗസ്ഥർ യോഗത്തിൽ ഉന്നയിച്ചിരുന്നു. ആരോഗ്യരംഗത്തെ വിദഗ്ധർ ശുപാർശ ചെയ്തത് ഒരാഴ്ച കൂടി ലോക്ഡൗൺ നീട്ടണമെന്നാണ് . ലോക്ഡൗൺ നീട്ടുന്ന കാര്യം ഇതോടെയാണ് സർക്കാർ പരിഗണിച്ചത്.
രണ്ടാം തരംഗത്തിൽ പ്രതിദിനം 35,000 ലേറെ കേസുകൾ വരെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോൾ അത് 24,000 കേസുകളായി കുറഞ്ഞു. അതെ സമയം സംസ്ഥാനത്തെ പ്രധാന നഗരങ്ങളായ കോയമ്പത്തൂർ, ചെന്നൈ, ട്രിച്ചി, ഈ റോഡ്, തിരുപ്പൂർ, സേലം തുടങ്ങിയ ജില്ലകളിൽ പ്രതിദിനം ആയിരത്തിലേറെ കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. അധികൃതർ വിലയിരുത്തുന്നത് ഈ സാഹചര്യത്തിൽ അപകടസാധ്യത കുറഞ്ഞിട്ടില്ല എന്നാണ് .
ലോക്ഡൗൺ ; തമിഴ്നാട്ടിൽ നീട്ടാൻ സാധ്യത
- Advertisement -
- Advertisement -
- Advertisement -
- Advertisement -