27.5 C
Kollam
Friday, September 19, 2025
HomeLifestyleHealth & Fitnessരാജ്യത്ത് 1,86,364 പേര്‍ക്ക് കോവിഡ് ; 24 മണിക്കൂറിനിടെ

രാജ്യത്ത് 1,86,364 പേര്‍ക്ക് കോവിഡ് ; 24 മണിക്കൂറിനിടെ

- Advertisement -
- Advertisement - Description of image

24 മണിക്കൂറിനിടെ രാജ്യത്ത് 1,86,364 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 3,660 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 44 ദിവസത്തിനിടെ ഏറ്റവും കുറഞ്ഞ പ്രതിദിന കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.
24 മണിക്കൂറിനുള്ളില്‍ 2,59,459 പേര്‍ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ തമിഴ്‌നാട്ടില്‍ 33,361 കേസുകളും, കര്‍ണാടകയില്‍ 24,214 കേസുകളും,മഹാരാഷ്ട്രയില്‍ 21,273 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ദില്ലിയില്‍ 1072 പേര്‍ക്കും കൊവിഡ് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ദില്ലിയിലെ പ്രതിദിന കൊവിഡ് പോസ്റ്റിവിറ്റി നിരക്ക് 1.53%മായി കുറഞ്ഞു.
ദില്ലിയിലെ 12-17 വയസ്സ് പ്രായമുള്ളവരുടെ വാക്സിന്‍ വിതരണം ഉടന്‍ ആരംഭിക്കണമെന്ന് ദില്ലി ഹൈക്കോടതി വ്യക്തമാക്കി. നവജാത ശിശുക്കള്‍ ഉള്‍പ്പെടെ 12 വയസ്സ് വരെ പ്രായമുള്ളവരുടെ രക്ഷിതാക്കള്‍ക്ക് വാക്സിനേഷനില്‍ മുന്‍ഗണന നല്‍കണമെന്നും ദില്ലി ഹൈക്കോടതി പറഞ്ഞു.
രാജ്യത്തെ പ്രതിദിന കൊവിഡ് രോഗമുക്തി നിരക്ക് 85.6% നിന്നും 90% ആയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
24 സംസ്ഥാനങ്ങളില്‍ കൊവിഡ് കേസുകള്‍ കുത്തനെ കുറയുകയാണെന്നും, രാജ്യത്തെ പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് തുടര്‍ച്ചയായ നാലാം ദിവസവും 10% ത്തില്‍ താഴെയാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
ബ്ലാക്ക് ഫംഗസ് പ്രതിരോധ മരുന്നായ അംഫോറ്ററിസിന്‍ ബിയുടെ 80,000 വയലുകള്‍ സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന് കേന്ദ്രം വ്യക്തമാക്കി. ബ്ലാക്ക് ഫംഗസ് കേസുകള്‍ കൂടുതലായുള്ള ഗുജറാത്തില്‍ 17,330 വയലുകളും, മഹാരാഷ്ട്രയില്‍ 18,140 വയലുകളും കര്‍ണാടകയില്‍ 5190 വയലുകളും വിതരണം ചെയ്യും.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments