28.3 C
Kollam
Sunday, February 23, 2025
HomeLifestyleHealth & Fitnessകോവിഷീല്‍ഡ് വാക്‌സിൻ രണ്ടാം ഡോസ് ; എടുക്കുന്നത് 16 ആഴ്ച വരെ ദീര്‍ഘിപ്പിക്കാം

കോവിഷീല്‍ഡ് വാക്‌സിൻ രണ്ടാം ഡോസ് ; എടുക്കുന്നത് 16 ആഴ്ച വരെ ദീര്‍ഘിപ്പിക്കാം

- Advertisement -
- Advertisement -

കോവിഷീല്‍ഡ് വാക്‌സിന്റെ രണ്ടാം ഡോസ് എടുക്കുന്നത് 16 ആഴ്ച വരെ ദീര്‍ഘിപ്പിക്കാം. നാലു മുതല്‍ ആറ് ആഴ്ച്ചകള്‍ക്കിടെ വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിക്കണമെന്നായിരുന്നു ആദ്യഘട്ടത്തില്‍ വ്യക്തമാക്കിയിരുന്നത്.എന്നാല്‍ പിന്നീട് ഇത് ആറു- എട്ട് ആഴ്ച്ചയായി വര്‍ധിപ്പിച്ചു. മൂന്ന് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് കോവിഷീല്‍ഡിന്റെ രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള ദീര്‍ഘിപ്പിക്കുന്നത്.
നാഷണല്‍ ടെക്നിക്കല്‍ അഡൈ്വസറി ഗ്രൂപ്പ് ഓണ്‍ ഇമ്യുണിസേഷനാണ് വാക്സിന്‍ ഡോസുകള്‍ തമ്മിലുള്ള ഇടവേള ദീര്‍ഘിപ്പിച്ചത്. സര്‍ക്കാര്‍ വിദഗ്ധ സമിതിയാണ് ഇക്കാര്യം അറിയിച്ചത്.
കൊവിഷീല്‍ഡ് വാക്‌സിന്റെ ഇരുഡോസുകള്‍ക്കും ഇടയിലെ ഇടവേള ദീര്‍ഘിപ്പിക്കുന്നക് വാക്‌സിന്റെ ഫലപ്രാപ്തി മെച്ചപ്പെടുത്തുമെന്ന് അന്താരാഷ്ട്ര പഠനങ്ങളും വ്യക്തമാക്കിയിരുന്നു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments