ലോകത്ത് പല സ്ഥലങ്ങളിലായി ഇതിനകം പൊലിഞ്ഞത് 33 ലക്ഷത്തിലേറെ ജീവനുകള്‍. ആകെ രോഗബാധിതരുടെ എണ്ണം പതിനഞ്ച് കോടി എണ്‍പത്തിയൊന്‍പത് ലക്ഷം കടന്നു. നിലവില്‍ ഒരു കോടി എണ്‍പത്തിരണ്ട് ലക്ഷം പേര്‍ ചികിത്സയിലുണ്ടെന്നാണ് വേള്‍ഡോ മീറ്ററിന്റെ റിപ്പോര്‍ട്ട്.
ലോകത്ത് ഏറ്റവും കൂടുകതല്‍ കേസുള്ള അമേരിക്കയില്‍ മാത്രം 5.95 ലക്ഷം മരണങ്ങളുണ്ടായി. യു എസില്‍ മൂന്ന് കോടി മുപ്പത്തിനാല് ലക്ഷം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
അതിതീവ്ര വ്യാപനം നടക്കുന്നത് രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയിലാണ് . ഇന്നലെ മാത്രം നാല് ലക്ഷത്തിലധികം കേസുകള്‍ ഇന്ത്യയിലുണ്ടായി. ദിവസേന റിപ്പോര്‍ട്ട് ചെയ്യുപ്പെടുന്ന കേസുകളില്‍ ഇപ്പോള്‍ ഇന്ത്യയാണ് ഒന്നാമത്. രാജ്യത്ത് നിലവില്‍ മുപ്പത്തിയേഴ് ലക്ഷം പേര്‍ ചികിത്സയിലുണ്ട്. പ്രതിദിനം നാലായിരത്തോളം പേരാണ് മരിക്കുന്നത്. ബ്രസീലിലും മരണസംഖ്യ കുത്തനെ ഉയരുകയാണ്. 4.22 ലക്ഷം പേരാണ് വൈറസ് ബാധ മൂലം മരണമടഞ്ഞത്. രാജ്യത്ത് ഇതുവരെ ഒരു കോടി അന്‍പത്തിയൊന്ന് ലക്ഷം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.