26.3 C
Kollam
Thursday, January 29, 2026
HomeLifestyleHealth & Fitnessകോവിഡിന്റെ മൂന്നാംതരംഗത്തെ തടയാം ; ശക്തമായ പ്രതിരോധ നടപടികള്‍ സ്വീകരിച്ചാല്‍

കോവിഡിന്റെ മൂന്നാംതരംഗത്തെ തടയാം ; ശക്തമായ പ്രതിരോധ നടപടികള്‍ സ്വീകരിച്ചാല്‍

- Advertisement -

പ്രതിരോധ നടപടികള്‍ ശക്തമാക്കിയാൽ കോവിഡിന്റെ മൂന്നാംതരംഗത്തെ തടയാനാകുമെന്ന് കേന്ദ്രസര്‍ക്കാരിന്റെ പ്രിന്‍സിപ്പല്‍ അഡൈ്വസര്‍ കെ. വിജയരാഘവന്‍ .
ഡല്‍ഹിയില്‍ ആരോഗ്യമന്ത്രാലയത്തിന്റെ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശക്തമായ നടപടികള്‍ സ്വീകരിക്കുകയാണെങ്കില്‍ രാജ്യത്ത് ഒരിടത്തും കോവിഡ് മൂന്നാംതരംഗം സംഭവിക്കാതിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രാദേശികതലം, ജില്ലകള്‍, സംസ്ഥാനങ്ങള്‍ തുടങ്ങി എല്ലായിടത്തും എത്രത്തോളം ഫലപ്രദമായി പ്രതിരോധം നടപ്പാക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും ഇതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് കോവിഡിന്റെ മൂന്നാംതരംഗം തീര്‍ച്ചയായും സംഭവിക്കുമെന്ന് കഴിഞ്ഞദിവസം കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments