കുരുമുളക് , ചുക്ക് , തിപ്പലി, ഇന്തുപ്പ്, പെരും ജീരകം എന്നിവ സമം പൊടിച്ച ചൂര്‍ണം അഞ്ചുഗ്രാം വീതം ദിവസം രണ്ടു നേരം ചൂടുവെള്ളത്തില്‍ ചേര്‍ത്തു ഭക്ഷണത്തിനു മുമ്പു കഴിച്ചാല്‍ നല്ല ദഹനം ഉണ്ടാകും. കുരുമുളക് പൂത്തുമ്പ സമൂലം തുളസി എന്നിവ എല്ലാം കൂടി 60 ഗ്രാം എടുത്ത് ഒരു ലിറ്റര്‍ വെള്ളത്തില്‍ കഷായം വച്ച് കാല്‍ ലിറ്റര്‍ ആക്കി നാല് ഔണ്‍സ് വീതം രണ്ടു നേരം കഴിച്ചാല്‍ ഇടവിട്ട പനിക്ക് ആശ്വാസം കിട്ടും. കുരുമുളകും ഉപ്പും ചേര്‍ത്ത ചൂര്‍ണം പല്ലുതേക്കാന്‍ പതിവായി ഉപയോഗിച്ചാല്‍ പല്ല് ദ്രവിക്കല്‍ മോണയില്‍ നിന്നു രക്തം വരല്‍, വായ്നാറ്റം എന്നിവ മാറും. 30ഗ്രാം കുരുമുളക്പൊടി 15 ഗ്രാം വിതം ഉലുവപ്പൊടി, പെരുംജീരകപ്പൊടി എന്നിവ അഞ്ച് ഔണ്‍സ് തേനില്‍ ചേര്‍ത്ത് ലേഹ്യമാക്കി, അഞ്ചുഗ്രാം വീതം രണ്ടുനേരം കഴിച്ചാല്‍ മൂലക്കുരുവിന് ആശ്വാസം ലഭിക്കും.
കുരുമുളക് ; പനിക്കും ദഹനത്തിനും അത്യുത്തമം
- Advertisement -
- Advertisement -
- Advertisement -
- Advertisement -