25.2 C
Kollam
Thursday, March 13, 2025
HomeLifestyleHealth & Fitnessകോവിഡ് കേസുകൾ രാജ്യത്ത് ഇന്നും രണ്ടരലക്ഷത്തിന് മുകളിൽ ; 24 മണിക്കൂറിനിടെ മരിച്ചത്...

കോവിഡ് കേസുകൾ രാജ്യത്ത് ഇന്നും രണ്ടരലക്ഷത്തിന് മുകളിൽ ; 24 മണിക്കൂറിനിടെ മരിച്ചത് 1761 പേർ

- Advertisement -
- Advertisement -

ഇന്ത്യയിൽ കോവിഡ് വ്യാപനം ശമനമില്ലാതെ തുടരുകയാണ്
പ്രതിദിന രോഗബാധയിൽ ഇന്ന് നേരിയ കുറവുണ്ട്.
ഇരുപത്തിനാല് മണിക്കൂറിനിടെ 2,59,170 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
തുടർച്ചയായ ആറാം ദിവസമാണ് രണ്ട് ലക്ഷത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്
നിലവിൽ 20,31,977 പേരാണ് ചികിത്സയിലുള്ളത്.
24 മണിക്കൂറിനിടെ 1,761 പേരാണ് മരണപെട്ടത് .1,54,761പേരാണ് രോഗമുക്തി നേടിയത്.രോഗബാധിതരുടെ എണ്ണം കൂടിയതോടെ പല സംസ്ഥാനങ്ങളിലും ആശുപത്രികൾ നിറഞ്ഞുകവിഞഞ്ഞു .
പലയിടങ്ങളിലും ആവശ്യത്തിന് വാക്സിനും ലഭ്യമല്ല. കോവിഡ് രോഗികൾക്കായി ബംഗളുരുവിലെ ആശുപത്രികളിൽ നീക്കിവച്ച കിടക്കകളിൽ 80 ശതമാനത്തിലും രോഗികളെ പ്രവേശിപ്പിച്ചുകഴിഞ്ഞതായി സർക്കാർ വ്യക്തമാക്കി. പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 12,000 കടക്കുമ്പോഴാണ് ഈ സ്ഥിതി.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments