25.8 C
Kollam
Thursday, July 31, 2025
HomeLifestyleHealth & Fitnessകൊവിഡ് ബാധിതരെ രാപ്പകലില്ലാതെ പരിചരിച്ച നഴ്‌സുമാരെ വാടകവീട്ടില്‍ നിന്ന് ഇറക്കി വിട്ടു

കൊവിഡ് ബാധിതരെ രാപ്പകലില്ലാതെ പരിചരിച്ച നഴ്‌സുമാരെ വാടകവീട്ടില്‍ നിന്ന് ഇറക്കി വിട്ടു

- Advertisement -
- Advertisement - Description of image

കൊവിഡ് ബാധിതരെ ശുശ്രൂഷിച്ച നഴ്‌സുമാരെ വാടകവീട്ടില്‍ നിന്ന് ഇറക്കി വിട്ടതായി പരാതി. കോട്ടയത്താണ് സംഭവം. കോട്ടയം മെഡിക്കല്‍ കോളേജിലെ മൂന്ന് മെയില്‍ നഴ്‌സുമാരെയാണ് വീട്ടില്‍ നിന്നും യാതൊരു കാരണവുമില്ലാതെ പുറത്താക്കിയത്. രോഗം പടരാന്‍ സാധ്യതയുണ്ടെന്ന് ആരോപിച്ചാണ് ഇവരെ വീട്ടുടമസ്ഥന്‍ ഇറക്കി വിട്ടതെന്നാണ് പരാതി ലഭിച്ചിരിക്കുന്നത്. നഴ്‌സുമാര്‍ക്ക് താമസ സൗകര്യം ഒരുക്കാനാകില്ലെന്ന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ പറഞ്ഞെന്നും നഴ്‌സുമാര്‍ ആരോപിക്കുന്നു.

അതേസമയം, സംഭവത്തില്‍ കോട്ടയം കളക്ടര്‍ ഇടപെട്ടിട്ടുണ്ട്. നഴ്‌സുമാര്‍ക്ക് താമസിക്കാന്‍ മെഡിക്കല്‍ കോളേജില്‍ തന്നെ സൗകര്യം ഒരുക്കുമെന്ന് ജില്ലാ കളക്ടര്‍ ഉറപ്പ് നല്‍കി. രോഗികളെ പരിചരിച്ചതിന്റെ പേരില്‍ കൊറോണാ വാര്‍ഡിന് മുകളിലത്തെ പൊട്ടിപ്പൊളിഞ്ഞ മുറിയിലാണ് നഴ്‌സുമാര്‍ ഇപ്പോള്‍ താമസിക്കുന്നത്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments