കോവിഡ് 19 വൈറസ് സ്ഥിരീകരിച്ചവരുടെ പത്തനംതിട്ടയിലെ ഇടവക പള്ളികളില്‍ പ്രാര്‍ത്ഥന ഒഴിവാക്കി. കൊറോണ സ്ഥിരീകരിച്ചവര്‍ ഉള്‍പ്പെട്ട ഇടവക അടക്കം റാന്നിയിലെ മൂന്ന് പള്ളികളില്‍ ആണ് ഞയറാഴ്ചയായിരുന്നിട്ട് കൂടി ഇന്നേ ദിവസം പ്രാര്‍ത്ഥന ഒഴിവാക്കിയത്. മതപരമായ ഒത്തുകൂടലുകളില്‍ ജാഗ്രത വേണമെന്ന് ജില്ലാ ഭരണകൂടവും നിര്‍ദ്ദേശിച്ചതിന് പിന്നാലെ ആയിരുന്നു നടപടി.
അതേസമയം, സംസ്ഥാനത്ത് രോഗപ്രതിരോധപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കി. പ്രതിരോധ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ ആരോഗ്യമന്ത്രി കെകെ ശൈലജ ഇന്ന് വൈകിട്ട് നേരിട്ട് പത്തനംതിട്ടയിലെത്തുമെന്നാണ് വിവരം. ഇതിനോടകം തന്നെ പത്തനംതിട്ടയില്‍ കൊറോണ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്.
















                                    






