കൊറോണ വൈറസിനെ ഇന്ത്യക്കാര്‍ ഭയപ്പെടേണ്ട സാഹചര്യം നിലവില്ലെന്ന് ലോകാരോഗ്യ സംഘടന. സംഘടനയുടെ റീജിയണല്‍ എമര്‍ജന്‍സി വിഭാഗം ഡയറ്ക്ടര്‍ ഡോ. റോഡ്രിക് ഓഫ്‌റിനാണ് ഇന്ത്യക്കാര്‍ കൊവിഡ് 19 നെ ഭയക്കേണ്ട സാഹചര്യമില്ലെന്ന് വിശദമാക്കിയത്. ഇന്ത്യക്ക് പുറത്ത് സഞ്ചരിച്ച് മടങ്ങിയെത്തിയവരിലാണ് കൊറോണ വൈറസ് കണ്ടെത്തിയത്. ഇന്ത്യയില്‍ തന്നെ ഉള്ളവര്‍ക്ക് രോഗം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഡോ. റോഡ്രികോ പ്രതികരിച്ചു. കാലാവസ്ഥയില്‍ വരുന്ന മാറ്റങ്ങള്‍ ഏത് തരത്തിലാണ് വൈറസ് പടരുന്നതില്‍ ബാധിക്കുമെന്നതിനെ കുറിച്ച് പഠനങ്ങള്‍ നടത്തേണ്ടതുണ്ട്.
ലോകമെമ്പാടുമുള്ള വിദഗ്ധരുമായി വൈറസിനെ കുറിച്ച് വിവരങ്ങള്‍ ചര്‍ച്ച ചെയ്ത് വരികയാണ്. അടിസ്ഥാന ശുചിത്വം പാലിക്കുകയാണ് ഇന്ത്യയിലുള്ളവര്‍ നിലവില്‍ ചെയ്യാനുള്ള മുന്‍ കരുതലെന്നും റോഡ്രിക്കോ വ്യക്തമാക്കി. ഇട വിട്ട് കൈകള്‍ ശുചിയാക്കുക, തുമ്മുകയും ചുമക്കുകയും ചെയ്യുമ്പോള്‍ മുഖം മൂടുക മാത്രമല്ല ഏതെങ്കിലും തരത്തില്‍ ബുദ്ധിമുട്ട് നേരിട്ടാല്‍ ചികിത്സ തേടുക എന്നിവയാണ് ഇന്ത്യക്കാര്‍ക്ക് ഇപ്പോള്‍ ചെയ്യാന്‍ സാധിക്കുകയെന്ന് ഡോ. റോഡ്രികോ പറഞ്ഞു.