25.6 C
Kollam
Saturday, July 19, 2025
HomeLifestyleHealth & Fitnessഅങ്ങാടി കടകൾ അപ്രത്യക്ഷമാകുന്നു

അങ്ങാടി കടകൾ അപ്രത്യക്ഷമാകുന്നു

- Advertisement -
- Advertisement - Description of image

ജില്ലയിൽ അങ്ങാടി മരുന്നു കച്ചവടം നടത്തുന്നവർ സ്തംഭനാവസ്ഥയിലായി. ഔഷധച്ചെടികൾ ലഭിക്കാത്തതും മറ്റ് ഉൽപ്പന്നങ്ങളുടെ ലഭ്യതക്കുറവും പ്രധാന കാരണങ്ങളായി. പഴയകാലത്ത് നാട്ടിൻപുറങ്ങളിൽ നിന്ന് ലഭിച്ചിരുന്ന അങ്ങാടി മരുന്നുകൾക്കാവശ്യമായ ചെടികൾ ഇന്ന് ലഭിക്കാത്തത് കച്ചവടത്തെ സാരമായി ബാധിച്ചു.
അങ്ങാടി കടകളിൽ ഉത്പന്നങ്ങൾ എത്തിച്ചിരുന്നത് *നാഡികളായിരുന്നു ( *ഒരു പ്രത്യേക വിഭാഗത്തിൽ പെട്ടവർ )എന്നാൽ,ഇന്ന് അവർ ഈ രംഗത്തില്ല. പുതിയ തലമുറയ്ക്ക് ഈ വ്യവസായത്തോട് താൽപര്യവുമില്ല.
ആയുർവേദത്തിന് ഇന്ന് വളരെയേറെ പ്രസക്തിയേറിയെങ്കിലും അങ്ങാടി സാധനങ്ങളുടെ ലഭ്യത കുറവ് രംഗത്തെ തളർത്തുന്നു.
ഇവ ശരിയായ രീതിയിൽ ലഭിക്കണമെങ്കിൽ അങ്ങാടി കടകളെ ഇപ്പോഴും ആശ്രയിക്കേണ്ടിവരുന്നു. ചേരുവകകളോടെ കഷായം വെയ്ക്കണമെങ്കിൽ അങ്ങാടി കടകൾ തന്നെ വേണം. കൂടാതെ,അങ്ങാടി വിപണി സജീവമാകാൻ നാട്ടുമ്പുറങ്ങളിൽ ഔഷധചെടികൾ നട്ടുപിടിപ്പിക്കുകയും പുത്തൻ തലമുറ ഈ രംഗത്തേക്ക് വരികയും വേണം.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments