ബുധനാഴ്ച മുരിങ്ങക്ക വിലയും നൂറിലെത്തി. ബീന്‍സിന് കിലോക്ക് 120 രൂപയാണ് വില. കഴിഞ്ഞ ദിവസം തക്കാളിക്കും ബീന്‍സിനും 100 രൂപ ആയിരുന്നു. ബുധനാഴ്ചയാണ് ബീന്‍സിെന്‍റ ചില്ലറ വില്‍പന വില ജില്ലയില്‍ 120ല്‍ എത്തിയത്. മുരിങ്ങക്കക്ക് കഴിഞ്ഞ ദിവസങ്ങളില്‍ ഒന്നര കിലോ 50 ആയിരുന്നത് തിങ്കളാഴ്ച ഒരു കിലോക്ക് 50 രൂപയും ബുധനാഴ്ച 100 രൂപയുമായി.
കഴിഞ്ഞയാഴ്ച 70 രൂപയായിരുന്ന തക്കാളിക്കാണ് പെട്ടെന്ന് വില കയറിയത്. ബീറ്റ്റൂട്ടിന് ചില്ലറ വില്‍പന 60 രൂപയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ 40 രൂപയായിരുന്നതാണ് 60 രൂപയായത്. കഴിഞ്ഞ ആഴ്ചയെക്കാള്‍ പകുതിയിലേറെ വിലയാണ് പച്ചക്കറികള്‍ക്ക് കൂടിയിരിക്കുന്നത്.പയറിെന്‍റ വില 40ല്‍നിന്ന് 80 ആയി.
ഇനിയും വില ഉയരാന്‍ സാധ്യത ഉണ്ടെന്നാണ് മൊത്തവ്യാപാരികള്‍ പറയുന്നത്.
തേനി, മൈസൂരു,കമ്ബം തുടങ്ങിയ ഇടങ്ങളില്‍ ഉല്‍പാദനം കുറഞ്ഞതാണ് വില കൂടാന്‍ കാരണമായി മൊത്തവ്യാപാരികള്‍ പറയുന്നത്.