26.3 C
Kollam
Thursday, January 29, 2026
HomeLifestyleFoodസൗജന്യ കിറ്റ് വിതരണം നിര്‍ത്താന്‍ തീരുമാനിച്ചിട്ടില്ല ; ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍

സൗജന്യ കിറ്റ് വിതരണം നിര്‍ത്താന്‍ തീരുമാനിച്ചിട്ടില്ല ; ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍

- Advertisement -

കേരളത്തിലെ സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം നിര്‍ത്തലാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് ഭക്ഷ്യമന്ത്രി മന്ത്രി ജി ആര്‍ അനില്‍. വിതരണം ചെയ്യുന്നതില്‍ സാമ്പത്തിക ബാധ്യതയുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. അത് കണക്കിലെടുത്ത് ആവശ്യമായ തീരുമാനങ്ങളെടുക്കുമെന്നും മന്ത്രി അറിയിച്ചു. സൗജന്യ കിറ്റ് വിതരണം പരിമിതപ്പെടുത്തണമെന്ന ആവശ്യം പലകോണുകളില്‍ നിന്നും ഉയര്‍ന്നുവരുന്നുണ്ട്. മുന്‍ഗണനാ വിഭാഗത്തിന് മാത്രമാക്കണം എന്ന നിര്‍ദേശം ചര്‍ച്ച ചെയ്യും. സര്‍ക്കാര്‍ എല്ലാ ജനങ്ങളെയും ഒരുപോലെ കണ്ടുകൊണ്ടാണ് കോവിഡ് സാഹചര്യത്തില്‍ പട്ടിണി ഒഴിവാക്കാന്‍ കിറ്റ് വിതരണം ആരംഭിച്ചത്. തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments