കടിഞ്ഞാണില്ലാതെ കുതിക്കുന്ന പെട്രോൾ വിലയിൽ ദുരിതത്തിലാകുന്ന വിഭാഗങ്ങളിൽ ഒന്നാണ് ഓൺലൈൻ ഡെലിവറി ജീവനക്കാർ. കോവിഡ് പ്രതിസന്ധി കാലത്ത്, ജീവിത മാർഗ്ഗമായി ഓൺലൈൻ ഫുഡ് ഡെലിവറി ജോലിയിലേക്ക് മാറിയവർക്ക് 100 കടന്ന പെട്രോൾ വില ഇരുട്ടടി ആവുകയാണ്.
കോവിഡ് 19 ഏൽപ്പിച്ച പ്രതിസന്ധിയിൽ തൊഴിൽ നഷ്ടമായ പലരും ജീവിക്കാനായി ഓൺലൈൻ ഫുഡ് ഡെലിവറി ജോലി തെരെഞ്ഞെടുത്തു. ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിച്ച് പറ്റുന്ന അത്രയും സമയം പരമാവധി ഡെലിവറികൾ നടത്തി വരുമാനമുണ്ടാക്കാം എന്ന ചിന്തയായിരുന്നു ഇവർക്കുള്ളത്.
ദിവസവും 50ലധികം കിലോമീറ്റർ എങ്കിലും ടൂവീലറിൽ ഓടണം. ജീവിച്ചു പോകാനുള്ളത് കിട്ടണമെങ്കിൽ പ്രതിദിനം 50 ഡെലിവറി എങ്കിലും നടത്തണം . എന്നാൽ ഇപ്പോൾ വരുമാനത്തിന്റെ പകുതിയും പെട്രോൾ അടിക്കാനെ തികയൂ. ഡെലിവറി ജീവനക്കാർക്ക് വാഹനം നിർബന്ധമെന്നിരിക്കേ പെട്രോൾ കാശും വണ്ടിയുടെ മറ്റു ചിലവുകളും കഴിച്ചാൽ കാര്യമായി ഒന്നും കിട്ടാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്.
രണ്ടു കൊല്ലം മുമ്പ് ലിറ്ററിന് 72 രൂപയായിരുന്നതാണ് ഇപ്പോൾ 28 രൂപയോളം വർധിച്ചത്. വരുമാനം കൂടുന്നില്ലെങ്കിലും അടിക്കുന്ന പെട്രോളിന്റെ അളവ് കൂടിവരികയാണ് . ഈ അവസ്ഥ തുടർന്നാൽ ജോലി തന്നെ ഉപേക്ഷിക്കേണ്ടി വരുമൊ എന്ന പേടിയിലാണ് പലരും.
ഓൺലൈൻ ഡെലിവറി ജീവനക്കാർ ദുരിതത്തിലേക്ക് ; പെട്രോൾ വില
- Advertisement -
- Advertisement -
- Advertisement -
- Advertisement -