26.6 C
Kollam
Wednesday, July 23, 2025
HomeLifestyleFoodകൊല്ലം നഗരത്തിലെ വയലുകളും ഏലകളും സംരക്ഷിക്കാൻ നടപടിയില്ല; കാർഷിക സംസ്ക്കാരം ഇല്ലാതാകുന്നു

കൊല്ലം നഗരത്തിലെ വയലുകളും ഏലകളും സംരക്ഷിക്കാൻ നടപടിയില്ല; കാർഷിക സംസ്ക്കാരം ഇല്ലാതാകുന്നു

- Advertisement -
- Advertisement - Description of image

ഒരു കാലത്ത് കൊല്ലത്തെ വയലുകൾ നെൽകൃഷിയാൽ സമ്പുഷ്ടമായിരുന്നു. ഇന്ന് വയലുകളുടെ വിസ്തൃതി കുറഞ്ഞ് പാടെ നാശം നേരിടുകയാണ്.
സെറ്റിൽമെൻറ് രേഖ പ്രകാരം വയലുകളുടെ വിസ്തൃതി 727 ഹെക്ടറായിരുന്നു. കൊല്ലം ജില്ലയിലെ ഏറ്റവും വലിയ പാടശേഖരമാണ് പെരുങ്കുളം ഏല. അത് കൃഷിക്ക് ഉപയുക്തമാക്കാതെ ദൂരിഭാഗവും തരിശായി കിടക്കുകയാണ്.

വടക്കേവിളയിലെ കൃഷി ഭൂമിയിൽ ഏറിയ ഭാഗവും പത്തോളം വൻകിട കൃഷിക്കാരുടെ കൈവശമായിരുന്നു.
താറാകുടി, കണ്ണാടത്ത്, പുത്തൻ പുര, പൂന്തല, കാപ്പാൽ, വടക്കടത്ത്, കാരോട്ട്, കുറുമ്പേലി, കുറുവേലി, ചാക്കു കട, നമ്പ്യാതിരി , പുതു വീട്ടിൽ ചിത്തിര വീട്, വാഴൈ കുടുംബം എന്നിവരായിരുന്നു പ്രധാന കൃഷിക്കാർ. പ്രധാനമായും നെല്ല് മൂന്നാം വിളയായും എള്ളും വ്യാപകമായും കൃഷി ചെയ്തിരുന്നു.

പെരുങ്കുളം ഏല കൂടാതെ, മണിച്ചിതോട് വയൽ,കോറക്കാട്ട് വയൽ, ഏലായിൽ വയൽ, ചിറ്റയത്ത് വയൽ തുടങ്ങിയവ നെൽകൃഷി ചെയ്തിരുന്ന ഫലഭൂഷ്ടിയുള്ള പാടങ്ങളായിരുന്നു.
മുൻകാലങ്ങളിൽ ചേപ്പാടൻ, ആറാം വെളള, പടനവെള്ള, അതിഗ്രാഴി, ആര്യൻ, പൊന്നാര്യൻ, മുണ്ടകൻ തുടങ്ങിയ നാടൻ വിത്തിനങ്ങളായിരുന്നു കൃഷി ചെയ്തിരുന്നത്.

അതിവേഗതയിൽ നടന്ന നഗരവത്ക്കരണം പൊതുവെ കാർഷിക സംസ്ക്കാരത്തെ മങ്ങലേല്പിച്ചു.
വാണിജ്യത്തിന് അമിത പ്രാധാന്യം വന്നതോടെ കൂറ്റൻ കെട്ടിടങ്ങൾക്കും തെങ്ങ് പോലുള്ള കാർഷിക വിളകൾക്കും വേണ്ടി വയലേലകൾ നികത്തിയത് ഉല്പാദനക്രമത്തിലും മാറ്റമുണ്ടാക്കി.
അതോടെ കർഷകർ മറ്റ് തൊഴിൽ മേഖലകളിലേക്ക് തിരിയുകയും ചെയ്തു.

പ്രകൃതിയുടെ വരദാനമായിരുന്ന വയലേലകൾ ജലസംഭരണി എന്ന നിലയിലും ഭക്ഷ്യസുരക്ഷയുടെ കാര്യത്തിലും എന്ന പോലെ അതീവ ജാഗ്രതയോടും സംസ്ക്കാരത്തിന്റെ സംസ്കൃതിയായും സംരക്ഷിക്കേണ്ട കടമ ഓരോ പൗരനിലും നിഷിപ്തമാണ്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments