25.9 C
Kollam
Tuesday, July 15, 2025
HomeLifestyleFoodപെപ്റ്റിക് അൾസർ സൂക്ഷിച്ചില്ലെങ്കിൽ ആമാശയ ഭിത്തിയിൽ തുളയുണ്ടാകാം; ശസ്ത്രക്രിയ ഒഴിവാക്കുക

പെപ്റ്റിക് അൾസർ സൂക്ഷിച്ചില്ലെങ്കിൽ ആമാശയ ഭിത്തിയിൽ തുളയുണ്ടാകാം; ശസ്ത്രക്രിയ ഒഴിവാക്കുക

- Advertisement -
- Advertisement - Description of image
 ആമാശയത്തിലും ചെറു കുടലിന്റെ ആദ്യ ഭാഗമായ ഡുവോഡിനത്തിലും ഉണ്ടാകുന്ന ഒരു തരം വ്രണമാണ് പെപ്റ്റിക് അൾസർ.
ആമാശയത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന രണ്ട് പ്രധാന ദഹന രസങ്ങളാണ് പെപ്സിൻ എന്ന എൻസൈമും ഹൈഡ്രോക്ലോറിക് അമ്ളവും. ആമാശയത്തിൽ ഹൈഡ്രോക്ലോറിക് അമ്ളത്തിന്റെ അളവ് വർദ്ധിക്കുന്നതാണ് പെപ്റ്റിക് അൾസറിന് പ്രധാന കാരണം. ആസിഡിന്റെ പ്രവർത്തനം ആമാശയത്തിലേയും ഡുവോഡിനത്തിലേയും ശ്ലേഷ്മ പടലങ്ങളെ ദ്രവിപ്പിക്കുകയും തുടർന്ന് വ്രണങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു.
അധികമായ പുകവലി, മദ്യപാനം, എരിവും പുളിയും, അധികമായ ഭക്ഷണ പദാർത്ഥങ്ങൾ എന്നിവ ഹൈഡ്രോക്ലോറിക് അമ്ളത്തിന്റെ വർദ്ധനവിന് കാരണമാകുന്നു.
ഉദരത്തിന്റെ മുകൾ ഭാഗത്ത് അനുഭവപ്പെടുന്ന വേദനയാണ് പെപ്റ്റിക് അൾസറിന്റെ പ്രധാന ലക്ഷണം. ഇതിന് പുറമെ ഉദര സ്തംഭനം, പുളിച്ചു തികട്ടൽ, എരിച്ചിൽ, ഛർദ്ദി എന്നീ ലക്ഷണങ്ങളും ഉണ്ടാകാം. കൂടുതലുള്ള അമ്ളത്തിന്റെ അളവിനെ അന്റാസിഡുകൾ നല്കി ഇല്ലാതാക്കുകയാണ് പ്രധാന ചികിത്സ. ഇതിനു പുറമെ, ഭക്ഷണക്രമം ചിട്ടപ്പെടുത്തുകയും പുകവലി, മദ്യപാനം, എരിവ്, പുളി മുതലായവ ഉപേക്ഷിക്കുകയും വേണം.മരുന്നുകൾ കൊണ്ട് ഈ അസുഖത്തെ സുഖപ്പെടുത്താം.
ചിലപ്പോൾ ശസ്ത്രക്രിയ വേണ്ടി വരും. ശക്തിയായ രക്തസ്രാവം, ഛർദ്ദി, വ്രണം മൂലം ആമാശയഭിത്തി തുളയുക തുടങ്ങിയ അവസ്ഥയിലാണ് ശസ്ത്രക്രിയ വേണ്ടി വരുന്നത്.
- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments