27.5 C
Kollam
Thursday, November 21, 2024
HomeLifestyle"ബ്യൂട്ടി "ഇന്നത്തെ ചിന്താവിഷയം (21.08.19)

“ബ്യൂട്ടി “ഇന്നത്തെ ചിന്താവിഷയം (21.08.19)

- Advertisement -
- Advertisement -

സൗന്ദര്യ സങ്കൽപ്പത്തിന് ബ്യൂട്ടിപാർലറുകൾ അനിവാര്യമാണോ? സൗന്ദര്യം നിലനിർത്താൻ സ്ത്രീകൾക്കൊപ്പം പുരുഷന്മാരും ബ്യൂട്ടിപാർലറുകളെ ആശ്രയിക്കുന്ന ഒരു രീതിയാണ് ഇന്ന് കണ്ടുവരുന്നത്. ശാസ്ത്രീയമായി ചിന്തിക്കുമ്പോൾ ഇതിന്റെ പിന്നിലെ യഥാർത്ഥ്യത എന്താണ്? ബ്യൂട്ടിപാർലറിന്റെ ശൈശവദശയിൽ പ്രത്യേകിച്ചും കേരളത്തിൽ ഒരു ബ്യൂട്ടി പാർലറിൽ ഒരു സ്ത്രീ പോവുക എന്നത് ഒരു കടമ്പയായിരുന്നു. അതുപോലെ ബ്യൂട്ടീഷ്യന്റെ കാര്യവും. അതിലേക്ക് തൽക്കാലം കടക്കുന്നില്ല. ഇന്ന് അതിലെല്ലാം അതിശക്തമായ മാറ്റങ്ങളാണ് ഉണ്ടായത്. അല്ലെങ്കിൽ, ഉണ്ടായി ക്കൊണ്ടിരിക്കുന്നത്. ഏതൊരു സ്ത്രീയും അല്ലെങ്കിൽ പുരുഷനും സൗന്ദര്യം നിലനിർത്താൻ എന്തു ത്യാഗവും സഹിക്കാൻ തയ്യാറാണ്. അതിന് പ്രധാനമായും ആശ്രയിക്കുന്നത് ബ്യൂട്ടിപാർലറുകളെയാണ്. ഇന്ന് യൂണിസെക്സ് വിഭാഗത്തിലുള്ള പാർലറുകൾ ഉണ്ടാകാനുള്ള പ്രധാന കാരണവും അതുതന്നെയാണ്. ഇനി കൊല്ലത്ത് ബ്യൂട്ടി പാർലറുകളുടെ വിഷയം തന്നെ എടുക്കാം: ശരിക്കും പറഞ്ഞാൽ എല്ലാ പാർലറുകളും ഒരു കിടമത്സരത്തിന്റെ പാതയിലാണ്. അതുകൊണ്ടുതന്നെ ഓരോ പാർലറും വ്യത്യസ്ത രീതികൾ അവലംബിച്ച് കാണുന്നു. ബ്യൂട്ടിഷ്യൻ രംഗത്തെ “ഷെഹനാസ് ” തരംഗം ഏതാണ്ട് അവസാനിച്ച മട്ടാണ്.ഇപ്പോൾ പകരം പുതിയ സങ്കേതങ്ങളാണ് പ്രായോഗികമായിട്ടുള്ളത്. അപ്പോൾ തികച്ചും ചില വസ്തുതകൾ മനസ്സിലാക്കേണ്ടതായിട്ടുണ്ട്. പ്രവർത്തിക്കുന്ന ബ്യൂട്ടിപാർലറുകളിൽ എത്രയെണ്ണം ശാസ്ത്രീയമായ രീതിയിലുള്ളവയാണ്? ബ്യൂട്ടീഷ്യൻമാരുടെ ഇതിലുള്ള പരിജ്ഞാനത്തിന്റെ അളവുകോൽ എന്താണ്? എത്രപേർ ബ്യൂട്ടി കോഴ്സിൽ ശാസ്ത്രീയമായി അഭ്യസിച്ചു?അല്ലെങ്കിൽ, അവരുടെ വിദ്യാഭ്യാസ യോഗ്യത എന്താണ്? ഇത്തരം കോഴ്സുകൾ സർവ്വകലാശാലകളിലോ അല്ലെങ്കിൽ തത്തുല്യ സ്ഥാപനങ്ങളിലോ പഠിച്ചവർ എത്ര?
ഇതൊക്കെ ചിന്തിക്കുമ്പോൾ 90 ശതമാനവും ബ്യൂട്ടിപാർലറുകൾ അടച്ചുപൂട്ടേണ്ട അവസ്ഥയിലാണെന്ന് കാണാം. അപ്പോൾ ഇതിന് ഒരു മാനദണ്ഡം വേണ്ടേ? സൗന്ദര്യ സംരക്ഷണം നൽകുന്നത് ത്വക്കിലെ പരിചരണവും മറ്റ് കാര്യങ്ങളും നിലനിർത്തിയാണ്. ഒരുകണക്കിന് ഇത് ഒരു ചികിത്സാരീതി ആണെന്ന് പറയേണ്ടിയിരിക്കുന്നു. അതായത്, സ്പെഷ്യലൈസ് ചെയ്ത ഒരു ഡോക്ടർ ചെയ്യേണ്ട പരിചരണമാണ്‌ ഇതിൽ അടിസ്ഥാന വിദ്യാഭ്യാസം പോലും നേടാത്ത ചിലർ ഈ രംഗത്തു നടത്തി മുന്നോട്ടു പോകുന്നത്. സ്വയം ജീവിത മാർഗത്തെ കുറ്റപ്പെടുത്തുകയല്ല, ഒരു യാഥാർത്ഥ്യം പറഞ്ഞു എന്ന് മാത്രം. കൊല്ലത്ത് ബ്യൂട്ടി പാർലർ രംഗത്ത് മൂന്നോ നാലോ അസോസിയേഷനുകൾ ഉള്ളതായിട്ടാണ് അറിയാൻ കഴിഞ്ഞത്! ഇത് സൂചിപ്പിക്കുന്നത് എന്താണ്? അനൈക്യ മല്ലേ? അല്ലെങ്കിൽ ഈ രംഗത്തെ അധ:പതനത്തെയല്ലേ? ആർക്കും ആരെയും അംഗീകരിക്കാനാവാത്ത ഒരു പ്രവണത. ലൈസൻസ് ഇല്ലാതെ ആശാവഹമല്ലാത്ത പരിചരണം നടത്തി ബ്യൂട്ടി പാർലർ രംഗം ഒരു കച്ചവട സ്ഥാപനമാക്കുമ്പോൾ സൗന്ദര്യം തേടിയെത്തുന്നവരുടെ പ്രതീക്ഷയ്ക്ക് യഥാർത്ഥത്തിൽ മങ്ങലേല്ക്കുകയാണ്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments