സി.എസ്.ആർ ഫണ്ടിൽ നിന്നാണ് ഇതിനുള്ള തുക അനുവദിച്ചത്. കൊല്ലം പ്രസ് ക്ളബ്ബിൽ നടന്ന ചടങ്ങിൽ സിറ്റി പൊലീസ് കമ്മീഷണർ കിരൺ നാരായണൻ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി എം.മുകേഷ് എം.എൽ.എയ്ക്ക് താക്കോൽ കൈമാറി. കെ.എസ്.എഫ്.ഇ ചെയർമാൻ കെ.വരദരാജൻ അദ്ധ്യക്ഷത വഹിച്ചു.
റീജിയണൽ മാനേജർ ജി.വിനോദ് കുമാർ, ഫൗണ്ടേഷൻ ഡയറക്ടർ ബോർഡംഗം ഡോ.സനൽ കുമാർ, പ്രസ്ക്ളബ്ബ് പ്രസിഡന്റ് ഡി.ജയകൃഷ്ണൻ, സെക്രട്ടറി സനൽ.ഡി.പ്രേം എന്നിവർ സംസാരിച്ചു. തുടർന്ന് പ്രസ് ക്ളബ്ബിന് മുന്നിൽ വച്ച് മിനി ആംബുലൻസിന്റെയും സ്കൂട്ടർ ആംബുലൻസിന്റെയും ഫ്ളാഗ് ഓഫ് ചെയ്തു.
