23.1 C
Kollam
Wednesday, February 5, 2025
HomeNewsതിരുവല്ലയിലെ ബി ജെ പി സ്ഥാനാര്‍ത്ഥി അശോകന്‍ കുളനട പിന്മാറുന്നു

തിരുവല്ലയിലെ ബി ജെ പി സ്ഥാനാര്‍ത്ഥി അശോകന്‍ കുളനട പിന്മാറുന്നു

- Advertisement -
- Advertisement -

തിരുവല്ലയിലെ ബി ജെ പി സ്ഥാനാര്‍ത്ഥി അശോകന്‍ കുളനടയും പിന്മാറുന്നു. അനൂപ് ആന്റണിയെ മാറ്റിയതില്‍ പ്രാദേശികമായി പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് അശോകന്‍ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറുന്നത്. ഇക്കാര്യം ബി ജെ പി സംസ്ഥാന നേതൃത്വത്തെ അദ്ദേഹം ഉടന്‍ അറിയിക്കും.

അശോകനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രതിഷേധിച്ച് ഇന്നലെ മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്ത് കമ്മിറ്റികളും രാജിവച്ച് പ്രതിഷേധം ശക്തമാക്കിയിരുന്നു. യുവമോര്‍ച്ച ദേശീയ സെക്രട്ടറി അനൂപ് ആന്റണിക്ക് പകരം അശോകനെ സ്ഥാനാര്‍ത്ഥിയാക്കിയതാണ് പ്രതിഷേധത്തിന് കാരണമായത്. മഹിളാ മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറിയും ഇതേ കാരണത്തില്‍ രാജിവച്ചിരുന്നു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments