23 C
Kollam
Wednesday, February 5, 2025
HomeMost Viewedസി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് ചേരുന്നു ; സത്യന് ഇളവ് നല്‍കിയേക്കുമെന്ന് സൂചനകള്‍

സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് ചേരുന്നു ; സത്യന് ഇളവ് നല്‍കിയേക്കുമെന്ന് സൂചനകള്‍

- Advertisement -
- Advertisement -

സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് കോടിയേരി ബാലകൃഷ്ണന്റെ സാന്നിദ്ധ്യത്തില്‍ ചേരുന്നു. സി.പി.ഐയുമായി ജില്ലയില്‍ സീറ്റ് ധാരണയായതാണ് ഈ നിമിഷത്തില്‍ പുറത്തുവരുന്ന ഏറ്റവും പ്രധാനപ്പെട്ട വാര്‍ത്ത.

ജില്ലയില്‍ പാര്‍ട്ടിയുടെ സിറ്റിംഗ് എം.എല്‍.എമാര്‍ക്ക് ഇളവ് നല്‍കിയിട്ടുണ്ട്.

സംവരണ മണ്ഡലമായ ആറ്റിങ്ങലില്‍ രണ്ടു ടേം പൂര്‍ത്തിയാക്കിയ സത്യനും ഇളവ് അനുവദിച്ചു. സെക്രട്ടറിയേറ്റ് യോഗത്തില്‍ ഇക്കാര്യത്തില്‍ ഏകദേശ ധാരണയായി. കഴിഞ്ഞ തവണ ജനാധ്യപത്യ കേരള കോണ്‍ഗ്രസ് തിരുവനന്തപുരം സീറ്റില്‍ മത്സരിച്ചെങ്കിലും ഇക്കുറി സീറ്റ് ഏറ്റെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം.

ഒരു പക്ഷെ സീറ്റ് പാര്‍ട്ടി ഏറ്റെടുത്താല്‍ ആ സീറ്റില്‍ ചാലാ ഏരിയാ സെക്രട്ടറി അഡ്വ. എസ്.എ സുന്ദറിന് ഞറുക്ക് വീഴാനാണ് സാധ്യത.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments