രാജ്യത്തെ കര്‍ഷക സമരത്തെ ചര്‍ച്ചയിലൂടെ പരിഹാരം കാണാന്‍ ശ്രമിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. മോദിയുമായുള്ള ടെലഫോണ്‍ സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മാത്രമല്ല കോവിഡ് വാക്‌സിന്‍ വിതരണത്തില്‍ ഏറെ മുന്നേറുന്ന ഇന്ത്യക്ക് അഭിനന്ദനങ്ങള്‍ അറിയിക്കാന്‍ അദ്ദേഹം മറന്നില്ല.
കര്‍ഷകസമരം ആദ്യ ഘട്ടത്തിലെത്തിയപ്പോള്‍ കര്‍ഷകര്‍ക്ക് പിന്തുണയുമായി ട്രൂഡോ രംഗത്തുണ്ടായിരുന്നു. സമാധാനപരമായ പ്രക്ഷോഭത്തിന് എപ്പോഴും പിന്തുണയ്ക്കുന്നു എന്നായിരുന്നു ട്രൂഡോ അന്നു പറഞ്ഞത്. എന്നാല്‍ ട്രൂഡോയുടെ പ്രതികരണത്തെ ഇന്ത്യ ശക്തമായി അപലപ്പിച്ചിരുന്നു. ദുഷ്ടലാക്കോടെയുള്ള പ്രതികരണം ഇന്ത്യക്ക് ആവശ്യമില്ലെന്നായിരുന്നു അതിന് നല്‍കിയ മറുപടി.
ഇതോടെ ട്രൂഡോ കര്‍ഷകസമരത്തില്‍ തന്റെ അഭിപ്രായത്തില്‍ മാറ്റം വരുത്തുകയായിരുന്നു.
















                                    






