കോവിഡ് കാലമായതോടെ തെന്മലയിലെ ഇക്കോ ടൂറിസ്റ്റ് കേന്ദ്രത്തിലും വിനോദ സഞ്ചാരികൾ എത്താതെയായി.
ടൂറിസം മേഖലയും
ഇതോടെ കടുത്ത പ്രതിസന്ധി നേരിടുകയാണ്.
തെന്മലയിലെ ഇക്കോ ടൂറിസം നയന മനോഹരമായ കാഴ്ചയാണ് സമ്മാനിക്കുന്നത്.
സീസണിലും അല്ലാതെയും ഇവിടെ കാഴ്ചക്കാർ എത്തുന്നത് നിരവധിയാണ്.
കോവിഡ് കാലമായതോടെ ആർക്കും സന്ദർശിക്കാൻ കഴിയാതെയായി. പശ്ചിമഘട്ട മലനിരകളിൽ നിന്നും ഉത്ഭവിക്കുന്ന കഴുതുരുട്ടിയാർ, ശെന്തുരുണിയാർ, കുളത്തൂപ്പുഴയാർ എന്നിവ തോളോട് തോൾ ചേർന്ന് ഒഴുകുന്നു.
ഇത് അഷ്ടമുടിക്കായലിൽ പര്യവസാനിക്കുന്നു. കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതിയായ കല്ലടയാറും ഇവിടെയാണുള്ളത്. അഡ്വഞ്ചർ പാർക്ക് പ്രായഭേദമന്യേ ഏവരെയും ആകർഷിക്കുന്നതാണ്.
ആകാശത്തുകൂടി പോകുന്ന പോലെയുള്ള നടപ്പാതയും അതിമനോഹരമാണ്. നക്ഷത്ര വനവും ചിൽഡ്രൻസ് പാർക്കും വേറിട്ട അനുഭവമാണ് നൽകുന്നത്.
ഡീർ റിഹാബിലിറ്റേഷൻ സെൻററും ആകർഷക ഘടകമാണ്.