കെ എസ് ആർ ടി സിയുടെ നഷ്ടം നികത്താൻ കേന്ദ്രസഹായം കോർപ്പറേഷൻ ആവശ്യപ്പെട്ടു.
കേന്ദ്ര ഗതാഗത വകുപ്പിനെ സമീപിക്കാൻ സംസ്ഥാന ഗതാഗത വകുപ്പ് തീരുമാനിച്ചു.
വ്യാഴാഴ്ച ദിവസത്തെ നഷ്ടം 51 ലക്ഷത്തിന് മുകളിലാണ്.
1432 സർവ്വീസുകൾ നടത്തിയിരുന്നു. 2,41, 223 കിലോമീറ്റുകൾ മൊത്തത്തിൽ ഓടി.
നഷ്ടമില്ലാതെ സർവ്വീസ് നടത്താൻ കിലോ മീറ്ററിന് 45 രൂപ വേണം. ഇപ്പോൾ കിലോ മീറ്ററിന് 23.25 പൈസയാണ്.
സാമൂഹ്യ അകലം പാലിക്കുന്നതിനാൽ യാത്രക്കാരെ കൂടുതൽ കയറ്റാനാവില്ല.
എല്ലാ സംസ്ഥാനങ്ങളിലെയും സ്ഥിതി ഇതാണ്.