” ഇഗോക്ക് ” അഹന്ത , അഹങ്കാരം എന്ന് രണ്ട് അർത്ഥങ്ങൾ കൂടിയുണ്ട്.
ഈഗോ ഇല്ലാത്ത വ്യക്തികൾ ഉണ്ടോ? വ്യക്തിത്വമുണ്ടോ? ഒരു കണക്കിന് അത് എല്ലാവരിലും പല അളവിലും ഉണ്ടായിരിക്കും. അത് ഒരു പരിധിവരെയാണെങ്കിൽ ന്യായം. പരിധി വിട്ടാലോ ? അന്യായം ! അതായത് നീതിക്ക് നിരക്കാത്തത് എന്നർത്ഥം.
ഈ അർത്ഥം എല്ലാ മേഖലകളിലും നടമാടുന്നത് നഗ്നമായ സത്യമാണ്. ജോലി സ്ഥലങ്ങൾ എന്തിന്, സ്വന്തം വീടുകളിൽ സഹോദര ബന്ധങ്ങളിൽ പോലും കണ്ടുവരുന്നു. എന്നിരുന്നാലും ഇതിനെക്കെ ഒരു പരിമിതിയുണ്ട്. പക്ഷേ, പരിമിതിയില്ലാത്തത് സ്വകാര്യ, സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാരിലാണ്. എന്നാലും അതിനും ഒരു പരിമിതിയുണ്ട്.
എന്നാൽ, ഒട്ടും പരിമിതിയില്ലാത്ത ഒരു സ്ഥലമാണ് പോലീസ് സ്റ്റേഷനും പോലീസുകാരും. അവിടം കൂടുൽ അടുത്തറിയുമ്പോൾ ഇക്കാര്യം അണുവിട യില്ലാതെ വ്യക്തമാകും. പോലീസ് സിവിൽ ആഫീസർ തുടങ്ങി പിന്നെ ഉന്നത ഉദ്ദ്യോഗസ്ഥരിലോട്ട് നോക്കിയാൽ ” ഈഗോയുടെ “കൂത്ത രംഗായ ഒരു സ്ഥലമാണെന്ന് കാണാം. ഇത് സമന്വയത്തിന്റെ ദീർഘകാല വീക്ഷണത്തിൽ നിന്നും ലഭിച്ച ഒരു വിവരമാണ്. പോലീസുകാർ ” തമ്മിൽ ഒരുമി ” നില്ക്കുന്നെങ്കിലും പരസ്പരം ” പാര” പണിയുന്നത് യാഥാർത്ഥ്യമാണ്. ഒരു സിവിൽ പോലീസ് ആഫീസർക്ക് വ്യക്തിപരമായി ഒരഭിപ്രായം പറയുന്നതിനോ അല്ലെങ്കിൽ ചെയ്യുന്നതിനോ മുകളിലുള്ള ” ഏമാൻമാരെ “പേടിക്കണം. അല്ലെങ്കിൽ അവർ പണി കൊടുക്കും. അതൊരു വ്യവസ്ഥിതിയാണ്. അതുകൊണ്ട് സത്യസന്ധമായി ജോലി ചെയ്യാൻ ഉദ്ദേശിക്കുന്നവരും ഉൾവലിയുകയാണ് സാധാരണ പതിവ്.
പഴയ “കൊളോണിയലിസം ” ഇപ്പോഴും വെച്ച് പുലർത്തുന്ന ഒരേ ഒരു വർഗ്ഗത്തിന്റെ യഥാർത്ഥ ചിത്രമാണിത്.
വനിതാ പോലീസുകാരും ഇക്കാര്യത്തിൽ ഒട്ടും വിഭിന്നമല്ല.
പോലീസുകാർക്കിടയിൽ പരസ്പരം ” പാര” വെയ്ക്കൽ
- Advertisement -
- Advertisement -
- Advertisement -
- Advertisement -