സീരിയലുകൾ ഇന്ന് കുടുംബാന്തരീക്ഷത്തെ കൂടുതൽ ശിഥിലമാക്കുന്നു. ഇന്ന് എന്ന് പറഞ്ഞാലും ശരിയാവില്ല. സീരിയലുകളുടെ തുടക്കം മുതൽ എന്ന് പറയുന്നതാവും ഏറെ ശരി. ജീവിതത്തിന് ഒരർത്ഥവും നല്കാത്ത അർത്ഥ ഭംഗം വന്ന കഥകൾ മെനഞ്ഞെടുത്ത് വിദ്യാ വിചിക്ഷണരെ പോലും “അഡിക്റ്റാക്കി “മാറ്റിയിരിക്കുന്നു. ഒരു സന്ദേശവും നല്കാത്ത, വ്യക്തി ബന്ധങ്ങൾക്ക് ഒരു പ്രാധാന്യം നല്കാത്ത ഇത്തരം സീരിയലുകൾ ആർക്കു വേണ്ടി? അധമ സാഹിത്യത്തെ പോലും മാറ്റിമറിച്ച് ഇത്രയും വൃത്തിഹീനമായ സീരിയലുകൾ പടച്ചു വിടുന്നത് ആർക്കു വേണ്ടി?അവിഹിതമില്ലാത്ത ഒരു സീരിയൽ പോലും മലയാളത്തിൽ ഇല്ലെന്നുള്ളതാണ് ഏറ്റവും എടുത്തു പറയത്തക്ക പ്രത്യേകത. ഇത്രയും തരംതാഴ്ന്ന സീരിയലുകൾ സമൂഹത്തെ അപഥ സഞ്ചാരം നടത്താനാണ് പ്രേരിപ്പിക്കുന്നത്.ആരെങ്കിലും ഇതിനെതിരെ ഒരു ചെറുവിരലെങ്കിലും അനക്കുന്നുണ്ടോ? പ്രശസ്ത സൈക്കോളജിസ്റ്റ് ഡോ. ദേവി രാജ് സംസാരിക്കുന്നു. വീഡിയോ കാണുക: