26.6 C
Kollam
Sunday, February 23, 2025
HomeEntertainmentCelebritiesദീപിക പദുക്കോണ്‍ കൈത്താങ്ങായി ; ആസിഡ് ആക്രമണത്തിന് ഇരയായ യുവതിയ്ക്ക്

ദീപിക പദുക്കോണ്‍ കൈത്താങ്ങായി ; ആസിഡ് ആക്രമണത്തിന് ഇരയായ യുവതിയ്ക്ക്

- Advertisement -
- Advertisement -

ആസിഡ് ആക്രമണത്തിന് ഇരയായ യുവതിയ്ക്ക് കൈത്താങ്ങായി ബോളിവുഡ് താരം ദീപിക പദുക്കോണ്‍. ദീപികയുടെ ഛപക്ക് എന്ന ചിത്രത്തില്‍ അഭിനയിച്ച ബാല പ്രജാപതിയെയാണ് ദീപിക സാമ്പത്തികമായി സഹായിച്ചത്. വൃക്ക സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലാണ് യുവതി. 15 ലക്ഷം രൂപയാണ് വൃക്ക മാറ്റിവെക്കുന്നതിന് ദീപിക നല്‍കിയത്. ചരണ്‍ ഫൗണ്ടേഷനാണ് ബാലയുടെ ചികിത്സക്കായുള്ള പണം സ്വരൂപിക്കുന്നത്. ഫൗണ്ടേഷനിലേക്കാണ് ദീപിക പണം നല്‍കിയത്. ആസിഡ് ആക്രമണത്തിന് ഇരയായ ലക്ഷ്മി അഗര്‍വാളിന്റെ കഥയാണ് ഛപക്ക് എന്ന ചിത്രത്തിലൂടെ ദീപിക പ്രേക്ഷകരിലേക്ക് എത്തിച്ചത്. ആസിഡ് ആക്രമണത്തിന് ഇരയായ യുവതികളും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments