രാജ്യത്ത് മുഹമ്മദ് റാഫി കഴിഞ്ഞാൽ അനുഗ്രഹീത ഗായകൻ കെ ജെ യേശുദാസാണ്. അതിന് ഇനിയും മാറ്റം വന്നിട്ടില്ല. വരില്ലെന്നും പ്രതീക്ഷിക്കാം. അത്രയും മാസ്മര ശക്തിയുള്ള ശബ്ദത്തിനുടമയാണ് മലയാളികൾ എല്ലാവരും ഓമനപ്പേരിൽ വിളിക്കുന്ന ദാസേട്ടൻ എന്ന വ്യക്തി. അദ്ദേഹം ഒരുപക്ഷേ ദൈവത്തിൻറെ വരദാനം ആകാം ! ശബ്ദ ഗാംഭീരത്തോടെ തീഷ്ണ ഭാവങ്ങൾ ഉൾക്കൊണ്ട യേശുദാസ്; സംഗീത സാഗരത്തിൽ ആനന്ദം ആറാടിക്കുമ്പോൾ , കടന്നുവന്ന വഴികൾ ഇല്ലായ്മയുടെയും കഷ്ടപ്പാടുകളുടെയും കഥകളിലൂടെയാണ്. ജന്മസിദ്ധമായി ഒരു പക്ഷേ, സ്വന്തം പിതാവിന്റെ സ്വാധീനത്തിൽ ലോകം കണ്ട ഒരു വലിയ ഗായകനായി യേശുദാസിന് എത്താൻ കഴിഞ്ഞത് പുണ്യം കൊണ്ടാണ്. യേശുദാസിന് മറ്റാർക്കുമില്ലാത്ത പ്രത്യേകത; പാടുന്ന വരികളിലെ വാക്കുകളുടെ ഉച്ചാരണശുദ്ധി ആണ് . അങ്ങനെ ആക്കി തീർക്കാൻ കാരണക്കാരനായത് തന്റെ പിതാവാണെന്ന് ഓരോ വേദിയിലും പറയുന്നത് സ്മരണീയമാണ്. ഇത്രയും പറഞ്ഞത് യേശുദാസിന്റെ ആദ്യ കാലങ്ങളിലെ ഗാന സപര്യസയിൽ അഭിമാനത്തോടെ ഈ ഒരു ദ്രവിച്ച “ലാം ബി” സ്കൂട്ടറുമായി നിൽക്കുന്ന കാഴ്ച കണ്ടപ്പോഴാണ് .
ഈ ഫോട്ടോ നൽകുന്ന സന്ദേശം വലിയ ഒരു സന്ദേശവും അതിലുപരി കഠിന പ്രയത്നത്തിന്റെയും അളവുകോലാണ് . ഇന്നിപ്പോൾ യേശുദാസ് എന്ന വ്യക്തിയുടെ നോക്കെത്താദൂരത്തുള്ള വളർച്ച, ഏർത്ഥത്തത്തിലും അംഗീകരിക്കേണ്ടതും ഏവരും മാതൃകയാക്കേണ്ടതുമാണ്.