25.9 C
Kollam
Monday, July 21, 2025
HomeEntertainmentMoviesഅനിയത്തിക്ക് ആദ്യമായി ആര്‍ത്തവം; വീട്ടില്‍ സ്വന്തം ചേട്ടന്‍ മാത്രം; കയ്യടി നേടി 'ആദ്യ' എന്ന ഷോര്‍ട്ട്...

അനിയത്തിക്ക് ആദ്യമായി ആര്‍ത്തവം; വീട്ടില്‍ സ്വന്തം ചേട്ടന്‍ മാത്രം; കയ്യടി നേടി ‘ആദ്യ’ എന്ന ഷോര്‍ട്ട് ഫിലിം

- Advertisement -
- Advertisement - Description of image

വീട്ടില്‍ അച്ഛനും അമ്മയും ഇല്ല ദൂരെയുള്ള ബന്ധു വീട്ടില്‍ പോയിരിക്കുന്നു. ഒരു ദിവസം കഴിഞ്ഞേ വരൂ. സഹോദരനും അനിയത്തിയും മാത്രം. ഈ സമയം അനിയത്തിക്ക് ആദ്യമായി ആര്‍ത്തവം ഉണ്ടായാല്‍ എന്തുചെയ്യും? ഈ വ്യത്യസ്തമായ പ്രമേയത്തിലൂടെ ശ്രദ്ധേയമാകുകയാണ് ‘ആദ്യ’ എന്ന ഹ്രസ്വചിത്രം. അച്ഛനും അമ്മയും വീട്ടിലില്ലാത്തപ്പോള്‍ അനിയത്തിക്ക് ആദ്യമായി ആര്‍ത്തവമുണ്ടാകുന്നു. അനാവശ്യ ടെന്‍ഷനുകള്‍ കാണിക്കാതെ പരിഭ്രാന്തിയില്ലാതെ അനിയത്തിയെ പരിപാലിക്കുന്ന സഹോദരന്‍. അനിയത്തിയും ചേട്ടനും തമ്മിലുള്ള സ്‌നേഹബന്ധം എത്രമാത്രം ദൃഡമാണെന്ന് ലളിതമായി, മനോഹരമായി ‘ആദ്യ’ പറഞ്ഞുവെക്കുന്നു. മികച്ച പ്രതികരണമാണ് ഈ കുഞ്ഞുചിത്രത്തിന് സോഷ്യല്‍ മീഡിയയിലുള്‍പ്പെടെ ലഭിക്കുന്നത്. നന്ദിന്‍ കാര്‍ത്തികേയനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. എസ് ഹരിശങ്കര്‍ ആണ് തിരക്കഥ. അലീന സുനീഷ്, ആശിഷ് കളീക്കന്‍ എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. ചിത്രം സാഹോദര്യ ബന്ധത്തിന്റെ നേര്‍ക്കാഴ്ചയാണ് എന്നു പറയാതെ വയ്യ. യാതൊരു അവമതിപ്പുമില്ലാതെ ഏവര്‍ക്കും കണ്ടിരിക്കാവുന്ന ചിത്രം. മാത്രമല്ല പരിപക്വമായ രീതിയിലുള്ള മേക്കിങ്ങും ചിത്രത്തെ ഹൃദ്യമാക്കുന്നു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments