സംവിധായകന്‍ ആഷിക് അബു പുതിയൊരു വേഷമണിയുന്നു. ‘നിര്‍മ്മാതാവിന്റെ ‘; മലയാള സിനിമയില്‍ തരംഗമായി മാറിയേക്കാവുന്ന ആ നിര്‍മ്മാണ കമ്പനിയുടെ പേര് പപ്പായ ഫിലിംസ്. ബാനറില്‍ റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ പേര് ഹലാല്‍ ലൗ സ്റ്റോറി. സുഡാനി ഫ്രം നൈജീരിയ എന്ന വിജയചിത്രത്തിന് ശേഷം സക്കരിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ തിരക്കഥ സക്കരിയയും മുഹ്സിന്‍ പരാരിയും ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്. ആഷിഫ് കക്കോടിയും എഴുത്തില്‍ പങ്ക് ചേര്‍ന്നിട്ടുണ്ട്. ആഷിഖ് അബു, ജസ്ന ആഷിം, ഹര്‍ഷദ് അലി എന്നിവര്‍ പ്രധാന നിര്‍മ്മാതാക്കളാവുമ്പോള്‍ പപ്പായ കൂട്ടായ്മയില്‍ പങ്കാളികളായ സൈജു ശ്രീധരനും അജയ് മേനോനും നിര്‍മ്മാണ പങ്കാളികളാവുന്നു. സക്കരിയയും മുഹ്സിന്‍ പരാരിയും കൂടി നിര്‍മ്മാണ പങ്കാളികളാണ്. അജയ് മേനോന്‍ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുമ്പോള്‍ കുമ്പളിങ്ങി നൈറ്റ്‌സ് , ഗ്യാങ്ങ്‌സ്‌ററര്‍ എന്നീ ചിത്രങ്ങളിലൂടെ സുപരിചിതനായ സൈജു ശ്രീധരന്‍ എഡിറ്റിംഗ് നിര്‍വഹിക്കും. ബിജിബാലും ഷഹബാസ് അമനുമാണ് സംഗീതം.
പപ്പായ ഫിലിംസ് എത്തി മക്കളെ ; ‘സംഗതി പൊളി ആണ് ‘ ആഷിക് അബു ഇനി നിര്‍മ്മാതാവിന്റെ വേഷത്തില്‍ ; നിര്‍മ്മാണ കമ്പനിയുടെ പേര് പപ്പായ ഫിലിംസ് ; ആദ്യ ചിത്രം ഹലാല്‍ ലൗ സ്റ്റോറി
- Advertisement -
- Advertisement -
- Advertisement -
- Advertisement -