24.5 C
Kollam
Wednesday, July 23, 2025
HomeEntertainmentMoviesകണ്ണില്‍ തുടങ്ങി കണ്ണു നീരില്‍ അവസാനിക്കുന്നവള്‍ അല്ല നീ ... മനസ്സില്‍ തുടങ്ങി മരണം വരെ...

കണ്ണില്‍ തുടങ്ങി കണ്ണു നീരില്‍ അവസാനിക്കുന്നവള്‍ അല്ല നീ … മനസ്സില്‍ തുടങ്ങി മരണം വരെ നില നില്‍ക്കുന്നവള്‍ ………. ഹൃദയങ്ങളില്‍ പലതരം സ്‌നേഹങ്ങളുണ്ട് അത്തരം സ്‌നേഹങ്ങള്‍ തുറന്നു കാട്ടുന്നതാണ് ഓള് ….

- Advertisement -
- Advertisement - Description of image

സീന്‍ 1: ഒരു പെണ്‍കുട്ടിയെ ഏതാനും പേര്‍ ചേര്‍ന്ന് പീഡിപ്പിച്ച് മൃത പ്രാണനാക്കി കായലിന് നടുവില്‍ കല്ലു കെട്ടി താഴ്ക്കുന്നു. പിന്നീട് കാണുന്നത് കായല്‍ തുരുത്തിലെ ഒരു ഹാന്‍ഡിക്രാഫ്റ്റ് ഷോപ്പ് . അവിടെ ചിത്രം വരച്ച് ഉപജീവനം നയിക്കുന്ന വാസു. പ്രശസ്തരുടെ ചിത്രങ്ങള്‍ പകര്‍ത്തി വരച്ച് വിറ്റ് ഉദരത്തില്‍ അന്നം നിറയ്ക്കുന്നവന്‍. രവി വര്‍മ്മ എന്ന പ്രശസ്തനായ പെയിന്ററെ മനസ്സില്‍ ആരാധിക്കുന്നവന്‍. ഒരിക്കല്‍ കൈതപൂവിന്റെ മണമുള്ള കായല്‍ നടുവില്‍ പെണ്ണിന്റെ കിലുകിലെ സംസാരം കാലിലെ പാദസ്വരം ഉരയുന്നതു പോലെ വാസുവിന്റെ കാതില്‍ പതിയുന്നു. അങ്ങനെ കായലിനിടയില്‍ ആമ്പല്‍ വള്ളികളില്‍ ചുറ്റപ്പെട്ട നിലയില്‍ ഓളെ അവന്‍ കാണുന്നു. അവളുടെ രക്ഷകന്‍ ആകുന്നു.

പേര് ചോദിക്കുമ്പോള്‍ മായ എന്നു മറുപടി. അവളുടെ കാണാത്ത സൗന്ദര്യത്തിലൂടെ വാസു അയാളെ തന്നെ കണ്ടെത്തുന്നു. നാട്ടുകാര്‍ക്ക് പാമ്പ് വാസുവായ വാസു പിന്നീട് വാസുദേവ പണിക്കര്‍ എന്ന പ്രശസ്തനായ ചിത്രകാരനായി വളരുന്നു. മുംബൈയിലേക്ക് താമസം മാറ്റുന്ന അയാളുടെ ജീവിതത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങളാണ് ഓള് പറയുന്നത്. വാസുവായിചിത്രത്തില്‍ എത്തുന്നത് ന്യൂജെന്‍ സിനിമകളിലെ നിറ സാന്നിധ്യം ഷെയ്ന്‍ നിഗം. ഓള് ആയി എത്തുന്നത് ദൃശ്യത്തില്‍ മോഹന്‍ലാലിന്റെ മകളായ എസ്‌തേര്‍. ഷാജി എന്‍ കരുണ്‍ സംവിധാനം തീര്‍ച്ചയായും കണ്ടിരിക്കേണ്ടതാണ്. ഓള് നിങ്ങളെ ഒരു പക്ഷെ പ്രണയിക്കാന്‍ പഠിപ്പിച്ചേക്കാം ശരിക്കും..

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments