24.6 C
Kollam
Tuesday, July 22, 2025
HomeEntertainmentMoviesഒമര്‍ ലുലുവിന്റെ ബൗളിംങ്ങില്‍ ബാറ്റ് ചെയ്യുന്ന നടി നിക്കി ഗല്‍റാണി

ഒമര്‍ ലുലുവിന്റെ ബൗളിംങ്ങില്‍ ബാറ്റ് ചെയ്യുന്ന നടി നിക്കി ഗല്‍റാണി

- Advertisement -
- Advertisement - Description of image
സൂപ്പർ ഹിറ്റായ ഒരു അഡാര്‍ ലൗ എന്ന ചിത്രത്തുനു ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ധമാക്കയുടെ ചിത്രീകരണം പുരോഗമിക്കുന്നു. തെന്നിന്ത്യൻ നടി നിക്കി ഗല്‍റാണിയാണ് നായിക. ഇതിൽ നിക്കിയുടെ ക്രിക്കറ്റ് ബാറ്റിങ് വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

വീഡിയോയിൽ സെറ്റില്‍ വെച്ച് നിക്കി ബാറ്റ് ചെയ്യുന്നതായി കാണാം. ചിത്രീകരണത്തിൽ ഒഴിവു സമയത്ത് ക്രിക്കറ്റ് കളിക്കുന്നതാണോ അതോ സിനിമയ്ക്കായുള്ള പ്രാക്ടീസ് ആണോയെന്ന് വ്യക്തമല്ല. ബോൾ ചെയ്യുന്നത് സംവിധായകന്‍ ഒമര്‍ ലുലുവാണ്. സ്റ്റമ്പിന് പിന്നിൽ വിക്കറ്റ് കീപ്പിങിനായി നടി നേഹാ സക്‌സേനയുമുണ്ട്. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. നിക്കിയൊടൊപ്പം ക്രിക്കറ്റ് കളിക്കാന്‍ ഞങ്ങളുമുണ്ടെന്ന തരത്തില്‍ കമന്‍റുകളും ഇതിനിടയില്‍ നിരന്നു കഴിഞ്ഞു.

 

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments