മാർവൽ ആരാധകർക്ക് ആവേശം ഇരട്ടിപ്പിക്കുന്ന വൻ അപ്ഡേറ്റുകളാണ് ‘ഡൂംസ്‌ഡേ’യെ ചുറ്റിപ്പറ്റി പുറത്തുവരുന്നത്. ഒരു ട്രെയ്‌ലർ മാത്രമല്ല, നാല് വ്യത്യസ്ത ട്രെയ്‌ലറുകളാണ് ചിത്രത്തിന്റെ ഭാഗമായെത്തുക എന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഓരോ ട്രെയ്‌ലറും വ്യത്യസ്ത കഥാപാത്രങ്ങളെയും കഥാപശ്ചാത്തലങ്ങളെയും കേന്ദ്രീകരിച്ചായിരിക്കുമെന്നാണ് ആരാധക ലോകത്തിന്റെ വിലയിരുത്തൽ.
ലേലത്തിൽ അന്ന് പന്തിന് ലഭിച്ചത് 27 കോടി; ഇന്ന് റെക്കോർഡ് തകർക്കാൻ ഗ്രീനിന് കഴിയുമോ?
ഇതിലൂടെ സിനിമയുടെ കഥാസൂത്രണം കൂടുതൽ ആഴത്തിലും വ്യാപ്തിയിലും അവതരിപ്പിക്കാനാണ് മാർവലിന്റെ നീക്കം. മൾട്ടി-വേഴ്‌സ്, വില്ലൻ അവതരണങ്ങൾ, അപ്രതീക്ഷിത ക്യാമിയോങ്ങൾ എന്നിവ ‘ഡൂംസ്‌ഡേ’യെ എംസിയുവിലെ നിർണായക ചിത്രങ്ങളിലൊന്നാക്കി മാറ്റുമെന്ന പ്രതീക്ഷ ശക്തമാണ്. ട്രെയ്‌ലറുകളുടെ എണ്ണവും ഉള്ളടക്കവും തന്നെ ചിത്രം ഒരു വലിയ സർപ്രൈസ് പാക്കേജാണെന്ന സൂചനയാണ് നൽകുന്നത്. റിലീസിന് മുമ്പേ തന്നെ ‘ഡൂംസ്‌ഡേ’ മാർവൽ ലോകത്ത് വലിയ ചലനം സൃഷ്ടിച്ചിരിക്കുകയാണ്.






















