ജെയിംസ് കാമറൂണ്‍ സംവിധാനം ചെയ്യുന്ന ഹോളിവുഡ് സൂപ്പര്‍ഹിറ്റ് ഫ്രാഞ്ചൈസിയായ അവതാർ സീരീസിന്റെ മൂന്നാം ഭാഗത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. വിസ്മയകരമായ ദൃശ്യങ്ങളും അതിസുന്ദരമായ വിഎഫ്എക്സ് പ്രേക്ഷകരെ വീണ്ടും പാൻഡോറ ലോകത്തിലേക്ക് കൊണ്ടുപോകുന്നു. ട്രെയ്‌ലർ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ വൻ ചര്‍ച്ചയാണ്. “കണ്ട് അങ്ങനെ ഇരുന്ന് പോകും” എന്ന തരത്തിലുള്ള പ്രതികരണങ്ങളാണ് ആരാധകരിൽ നിന്നും ഉയരുന്നത്.
‘അവതാർ 2: ദ വേ ഓഫ് വാട്ടർ’ ലോകമെമ്പാടും റെക്കോർഡുകൾ തകർത്തതിനു പിന്നാലെയാണ് മൂന്നാം ഭാഗം എത്തുന്നത്. അതിനാൽ തന്നെ അവതാർ 3യും ബോക്സ് ഓഫീസിൽ റെക്കോർഡുകൾ കുറിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ഭംഗിയേറിയ വിഎഫ്എക്സ്, മനോഹരമായ പാൻഡോറയുടെ പുതിയ ലോകങ്ങൾ, കഥയിലെ ആവേശകരമായ തിരിമറികൾ തുടങ്ങിയവയാണ് ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങൾ. 2025-ൽ റിലീസിനൊരുങ്ങുന്ന ചിത്രത്തെക്കുറിച്ച് വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകർ.
