മാര്‍വെലിന്റെ സ്‌പൈഡര്‍മാനായി പ്രശസ്തനായ നടന്‍ ടോം ഹോളണ്ടിന്, പുതിയ ചിത്രം സ്പൈഡര്‍മാന്‍: ബ്രാന്‍ഡ് ന്യൂ ഡേയുടെ ചിത്രീകരണത്തിനിടെ ചെറിയൊരു തലക്കടിയേറ്റു. യുകെയിലെ ലീവിഡ്സന്‍ സ്റ്റുഡിയോയില്‍ നടന്ന സ്റ്റണ്ട് സീനിനിടെയാണ് അപകടം സംഭവിച്ചത്. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഹോളണ്ടിന് ലഘു തലച്ചോര്‍ ക്ഷതം (കണ്‍കഷന്‍) ഉണ്ടായതായി റിപ്പോര്‍ട്ട്.
ഷൂട്ടിംഗ് ഇപ്പോള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ഹോളണ്ട് കുറച്ച് ദിവസത്തെ വിശ്രമത്തിന് ശേഷം വീണ്ടും സെറ്റില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ. പരിക്ക് ഗുരുതരമല്ലെന്നും ആരാധകര്‍ക്ക് ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും സംഘത്തോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.
സോണി പിക്ചേഴ്സും മാര്‍വെല്‍ സ്റ്റുഡിയോസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രം 2026 ജൂലൈ 31ന് റിലീസ് ചെയ്യാനാണ് പദ്ധതിയിടുന്നത്. ടോം ഹോളണ്ടിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നുവെന്ന് ഉറപ്പുള്ളതിനാല്‍ ചിത്രത്തിന്റെ റിലീസ് തീയതിയില്‍ മാറ്റം വരാനിടയില്ലെന്നാണ് സൂചന
