ഹോളിവുഡിലെ 90കളിലെ കൾട്ട് ത്രില്ലർ ചിത്രമായ Anaconda ഇനി പുതിയ രൂപത്തിൽ തിരിച്ചെത്തുന്നു. ജാക്ക് ബ്ലാക്കും പോൾ റഡും ഒന്നിച്ച് അഭിനയിക്കുന്ന റീബൂട്ട് പ്രോജക്റ്റ് പ്രഖ്യാപിച്ചതോടെ ആരാധകർ ആവേശത്തിലായിരിക്കുകയാണ്. ഒരിക്കൽ ഭീകരമായ അനക്കോണ്ടയെ നേരിടുന്ന സംഘത്തിന്റെ കഥയെ ഹാസ്യവും ഭീതിയും ചേർന്ന രീതിയിൽ പുതുതായി അവതരിപ്പിക്കാനാണ് ശ്രമം. ബ്ലാക്കിന്റെ കൊമഡി ടൈമിംഗും റഡിന്റെ കരിസ്മയും ചേർന്നാൽ, സിനിമയ്ക്ക് തികച്ചും വ്യത്യസ്തമായ ഒരു ടോൺ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
‘സ്റ്റാർ വാർസ്: സ്റ്റാർഫൈറ്റർ’ ; റയാൻ ഗോസ്ലിങ്ങിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി
ആദ്യ Anaconda (1997) സിനിമയിൽ ജെന്നിഫർ ലോപ്പസും ജോൺ വോയിറ്റും അഭിനയിച്ചിരുന്നു, അത് പിന്നീട് സീരിസായി വളർന്നു. എന്നാൽ പുതിയ പതിപ്പ് പഴയ ക്ലാസിക്കിന് ആദരവും, അതോടൊപ്പം പുതുതലമുറയ്ക്കുള്ള പുതുമയുമുണ്ടാക്കുമെന്നാണ് നിർമാതാക്കളുടെ ലക്ഷ്യം. ചിത്രത്തിന്റെ കഥയും റിലീസ് തീയതിയും ഇപ്പോഴും പുറത്തുവിട്ടിട്ടില്ലെങ്കിലും, സോഷ്യൽ മീഡിയയിൽ പ്രേക്ഷകർ ഇതിനകം തന്നെ വലിയ പ്രതീക്ഷ പ്രകടിപ്പിക്കുകയാണ്.
