26.3 C
Kollam
Thursday, January 29, 2026
HomeEntertainmentCelebritiesതാങ്ങാൻ കഴിയില്ല, തളർത്തിക്കളയും ; ഗണേശ് കുമാർ തന്റെ കോവിഡ് അനുഭവം പങ്കുവയ്ക്കുന്നു

താങ്ങാൻ കഴിയില്ല, തളർത്തിക്കളയും ; ഗണേശ് കുമാർ തന്റെ കോവിഡ് അനുഭവം പങ്കുവയ്ക്കുന്നു

- Advertisement -

കോവിഡിന്റെ രണ്ടാം തരംഗം രാജ്യത്ത് നാശം വിതച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തിൽ കോവിഡ് കേസുകളുടെ എണ്ണം ദിനം പ്രതി വർധിക്കുകയാണ്. പലയിടങ്ങളിലും ആശുപത്രികളിൽ കിടക്കകളില്ലാതെയും ഓക്സിജന്റെ ലഭ്യതക്കുറവും വാക്സിൻ ക്ഷാമവുമെല്ലാം ഉണ്ട്. തനിക്ക് കോവിഡ് വന്ന് പോയ ദുരനുഭവം പങ്കുവയ്ക്കുകയാണ് കെ.ബി ഗണേശ് കുമാർ.
കോവിഡ് മുക്തനായ ശേഷം തനിക്ക് നേരിടേണ്ടി വന്ന അനുഭവം അദ്ദേഹം വെളിപ്പെടുത്തുന്നു. ഒറ്റപ്പെട്ടുപോകുമെന്നും പരിചയമുള്ള ഒരു മുഖവും സഹായത്തിന് ഉണ്ടാവില്ലെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു. നിസാരമായി എടുക്കരുതെന്ന് ആവർത്തിച്ച് പറഞ്ഞു അദ്ദേഹം .
ചിലർക്ക് കോവിഡ് നിസാരമായി കടന്നു പോകുമെങ്കിലും എല്ലാവർക്കും അങ്ങനെയാകണമെന്നില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് തരുന്നു. ന്യൂമോണിയയുടെ അവസ്ഥയിലേക്കെത്തിയാൽ അത് നമ്മെ തളർത്തി കളയുമെന്നും താങ്ങാനാകില്ലെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments