25.5 C
Kollam
Sunday, September 21, 2025
HomeEntertainmentCelebritiesബിഗ് ബോസ് അവതാരകന്‍ മോഹന്‍ലാലിനെതിരെ രജിത് ആര്‍മിയുടെ സൈബര്‍ ആക്രമണം

ബിഗ് ബോസ് അവതാരകന്‍ മോഹന്‍ലാലിനെതിരെ രജിത് ആര്‍മിയുടെ സൈബര്‍ ആക്രമണം

- Advertisement -
- Advertisement - Description of image

ബിഗ്‌ബോസ് സീസണ്‍ 2ല്‍ ഏറ്റവും കൂടുതല്‍ ഫാന്‍സ് ഉള്ള വ്യക്തിയാണ് രജിത് കുമാര്‍. ദിവസങ്ങള്‍ക്ക് മുമ്പ് മത്സരാത്ഥിയായ രേഷ്മയുടെ കണ്ണില്‍ മുളകുപൊടി തേച്ച കുറ്റത്തിന് അദ്ദേഹത്തെ പരിപാടിയില്‍ നിന്ന് താല്‍ക്കാലികമായി മാറ്റി നിര്‍ത്തിയിരുന്നു. ഇത് ആരാധകരില്‍ അതൃപ്തി ഉണ്ടാക്കിയെങ്കിലും തങ്ങളുടെ പ്രിയപ്പെട്ട രജിത് സാര്‍ തിരിച്ചുവരുമെന്നായിരുന്നു ആരാധകരുടെ വിശ്വാസം.
എന്നാല്‍ കഴിഞ്ഞ ദിവസം രജിത് കുമാര്‍ ഷോയിലേക്ക് തിരിച്ച് വരണോ വേണ്ടയോ എന്ന് രേഷ്മയ്ക്ക് തീരുമാനിക്കാമെന്ന് ഷോയുടെ അവതാരകനായ മോഹന്‍ലാല്‍ പറഞ്ഞിരുന്നു. പേരിന് ക്ഷമിച്ചു എന്ന് പറയുന്നതല്ലാതെ അദ്ദേഹം തിരിച്ച് വീട്ടിലേക്ക് വരുന്നതിന് യോജിപ്പില്ലെന്ന് രേഷ്മ പറഞ്ഞതോടെ അദ്ദേഹം പുറത്തു പോവുകയായിരുന്നു. അപ്രതീക്ഷിതമായി രജിത് കുമാര്‍ പുറത്ത് പോയതോടെ അദ്ദേഹത്തിനായി ശക്തമായി നില കൊണ്ട രജിത് ആര്‍മി ദേഷ്യത്തിലായി.തങ്ങളുടെ പ്രിയപ്പെട്ട രജിത് സര്‍ പുറത്ത് പോയ പ്രതിഷേധം ഫാന്‍സ് തീര്‍ക്കുന്നതാകട്ടെ ബിഗ്‌ബോസ് അവതാരകനും നടനുമായ മോഹന്‍ലാലിന് നേരെയാണ്. താരത്തിനെതിരെ സൈബര്‍ ആക്രമണമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments