26.8 C
Kollam
Wednesday, January 14, 2026
HomeEntertainmentCelebritiesആശുപത്രി വാസത്തിന് ശേഷം വാവ തിരിച്ചെത്തി മൂര്‍ഖനുമായി ; അതിഥിയെ കണ്ട സന്തോഷത്തില്‍ ആരാധകര്‍

ആശുപത്രി വാസത്തിന് ശേഷം വാവ തിരിച്ചെത്തി മൂര്‍ഖനുമായി ; അതിഥിയെ കണ്ട സന്തോഷത്തില്‍ ആരാധകര്‍

- Advertisement -

മൂര്‍ഖനെ പിടികൂടി തിരിച്ചെത്തിയ അതിഥിയെ ആദ്യം ആരും തിരിച്ചറിഞ്ഞില്ല. പിന്നീടാണ് അത് പ്രശസ്ത പാമ്പുപിടിത്തക്കാരന്‍ വാവ സുരേഷാണെന്ന് ജനം തിരിച്ചറിഞ്ഞത്. വാവ തന്നെയാണ് ഫേസ്ബക്കില്‍ മൂര്‍ഖനുമായി നില്‍ക്കുന്ന ചിത്രം പോസ്റ്റ് ചെയ്തത്. തിരുവനന്തപുരം അരുവിക്കരക്ക് അടുത്തുള്ള മിഥുന്‍ എംഎം എന്നയാളുടെ പറമ്പില്‍ നിന്നാണ് വാവ പാമ്പിനെ പിടികൂടിയത്. ആശുപത്രി വാസത്തിന് ശേഷം വാവ പിടികൂടുന്ന ആദ്യത്തെ പാമ്പാണ് മൂര്‍ഖന്‍. പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്നു അദ്ദേഹം. അണലിയുടെ കടിയേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു ചികിത്സ. വലതു കൈയിലെ വിരലിലാണ് അദ്ദേഹത്തിന് കടിയേറ്റത്. തുടര്‍ന്ന് രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വാവ സുരേഷിന്് ചികിത്സ ആരോഗ്യമന്ത്രി ഇടപെട്ട് സൗജന്യമാക്കിയിരുന്നു. വിരലിലുള്ള മുറിവ് ഭേദപ്പെട്ട സാഹചര്യത്തിലാണ് വാവ സുരേഷ് വീണ്ടും പാമ്പു പിടിത്തത്തിലേക്ക് തിരിഞ്ഞത്. പത്തനാപുരത്ത് വീട്ടില്‍ പാമ്പിനെ പിടിക്കാന്‍ കിണറ്റിലിറങ്ങിയപ്പോഴാണ് വാവ സുരേഷിന് അണലിയുടെ കടിയേറ്റത്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments