25.2 C
Kollam
Thursday, March 13, 2025
HomeEntertainmentCelebritiesഗായകന്‍ എസി പി ബാലസുബ്രഹ്മണ്യം സംസ്‌കൃത പഠനത്തിനായി കുടുംബ വീട് ദാനം ചെയ്തു

ഗായകന്‍ എസി പി ബാലസുബ്രഹ്മണ്യം സംസ്‌കൃത പഠനത്തിനായി കുടുംബ വീട് ദാനം ചെയ്തു

- Advertisement -
- Advertisement -

പ്രശസ്ത സിനിമാ ഗായകന്‍ എസി പി ബാലസുബ്രഹ്മണ്യം സംസ്‌കൃത പഠനത്തിനായി വീട് ദാനം ചെയ്തു.നല്ലൂര്‍ ജില്ലയിലെ തിപ്പരാജുവാരി തെരുവിലെ കുടുംബവീടാണ് ഗായകന്‍ എസ്. പി. ബാലസുബ്രഹ്മണ്യം വിട്ടുനല്‍കിയത്. സംസ്‌കൃതഭാഷയുടെ പ്രചരണത്തിനും ഗവേഷണത്തിനുമായിട്ടാണ് വീട് നല്‍കിയത്. കാഞ്ചി കാമകോഠി പീഠത്തിനാണ് സമര്‍പ്പിച്ചത്. മഠത്തിന് വേണ്ടി ശ്രീ വിജയേന്ദ്ര സരസ്വതി സ്വാമി സംസ്‌കൃത വേദ പാഠശാലക്കായി ഗായകന്റെ കുടുംബവീട് ഏറ്റുവാങ്ങി. മഠത്തിലെത്തി ഗായകനും ഭാര്യയും മറ്റ് കുടുംബാംഗങ്ങളും ചേര്‍ന്ന് കുടുംബ വീടിന്റെ രേഖകള്‍ സമര്‍പ്പിച്ചു.

ചെന്നൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വിശ്വസംസ്‌കൃത പ്രതിഷ്ഠാനവുമായി നല്ല ബന്ധം പുലര്‍ത്തുന്ന എസ് പി ബി, വേദ പാഠശാലകളുടെ സംസ്‌കൃത പ്രചരണങ്ങളിലും ഏറെ താല്‍പ്പര്യം പ്രകടിപ്പിക്കുന്ന വ്യക്തികൂടിയാണ്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments