27.8 C
Kollam
Tuesday, January 27, 2026
HomeEntertainmentCelebritiesവിവാഹ വേദിയില്‍ ജഗതി എത്തിയില്ല; സാന്നിദ്ധ്യം ചിത്രത്തിലൂടെ അറിയിച്ച് അമ്മ ; കണ്ണ് നിറഞ്ഞ് ശ്രീലക്ഷ്മി

വിവാഹ വേദിയില്‍ ജഗതി എത്തിയില്ല; സാന്നിദ്ധ്യം ചിത്രത്തിലൂടെ അറിയിച്ച് അമ്മ ; കണ്ണ് നിറഞ്ഞ് ശ്രീലക്ഷ്മി

- Advertisement -

മകളെ കൈപിടിച്ച് നല്‍കാന്‍ ജഗതി ശ്രീകുമാറിന് എത്താന്‍ കഴിയാതെ പോയിട്ടും അച്ഛന്റെ സാന്നിദ്ധ്യം ചിത്രത്തിലൂടെ അറിയിച്ച് കല ശ്രീകുമാര്‍. ശ്രീലക്ഷ്മിക്ക് അമ്മ കല വിവാഹവേദിയില്‍ സമ്മാനിച്ച ഏറ്റവും മനോഹരമായ സമ്മാനമായിരുന്നു അത്. വധൂവരന്മാര്‍ക്കൊപ്പം ജഗതിയും കലയും നില്‍ക്കുന്ന ഛായാചിത്രമായിരുന്നു അമ്മയുടെ സമ്മാനം. സമ്മാനം സ്വീകരിച്ച ശ്രീലക്ഷ്മിയുടെ കണ്ണുകള്‍ പെട്ടെന്നു തന്നെ ഈറനണിഞ്ഞു. ആ രംഗം കണ്ടു നിന്നവരേയും വേദനിപ്പിച്ചു.

ലുലു ബോള്‍ഗാട്ടി സെന്ററില്‍ ഇന്നലെയായിരുന്നു ശ്രീലക്ഷ്മിയും ജിജിന്‍ ജഹാംഗീറും തമ്മിലുള്ള വിവഹം. വിവാഹ വേദിയില്‍ അമ്മ തനിക്ക് വേണ്ടി കരുതിയ സമ്മാനം ആവേശത്തോടയൊണ് ശ്രീലക്ഷ്മി തുറന്നത്. ജിജിനും ഈ സമയം സമീപത്തു ഉണ്ടായിരുന്നു. അമ്മയുടെ സമ്മാനം കണ്ട് ശ്രീലക്ഷ്മിയുടെ കണ്ണുകള്‍ നിറഞ്ഞപ്പോള്‍ കലയ്ക്കും കണ്ണീരൊളിപ്പിക്കാനായില്ല. നിറകണ്ണുകളോടെ ഇരുവരും ആലിംഗനം ചെയ്തതോടെ ആശ്വാസ വാക്കുകളുമായി ബന്ധുക്കളും സുഹൃത്തുക്കളും അരികിലെത്തി.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments