23.7 C
Kollam
Saturday, July 26, 2025
HomeEntertainmentCelebritiesമോനെ, നിന്റെ കഴിവില്‍ ഞാന്‍ അഭിമാനിക്കുന്നു ; നടി സീനത്ത്

മോനെ, നിന്റെ കഴിവില്‍ ഞാന്‍ അഭിമാനിക്കുന്നു ; നടി സീനത്ത്

- Advertisement -
- Advertisement - Description of image

മലയാള സിനിമയിലെ പ്രശസ്ത നടിമാരില്‍ ഒരാളാണ് സീനത്ത്. 1990 കള്‍ മുതല്‍ ഇവര്‍ മലയാള സിനിമയില്‍ സജീവമാണ്. കോമഡി റോളുകളും സപ്പോര്‍ട്ടിങ് റോളുകളും ചെയ്തിട്ടുള്ള ഈ നടി ഒട്ടേറെ നെഗറ്റീവ് ടച്ചുള്ള വേഷങ്ങളും അമ്മ വേഷങ്ങളും ചെയ്തും കയ്യടി നേടിയിട്ടുണ്ട്. ഇപ്പോഴിതാ തന്റെ മകനെ അഭിനന്ദിച്ചു കൊണ്ട് ഈ നടി എഴുതിയ ഒരു കുറിപ്പാണു സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധ നേടുന്നത്.

നടിയുടെ മകന്‍ നിതിന്‍ അനില്‍ ഒരുക്കിയ ആ തിങ് ഓഫ് മാജിക് എന്ന ചിത്രം മുംബൈ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ഒട്ടേറെ പ്രശംസകള്‍ നേടിയെടുക്കുകയാണ്. ഈ സാഹചര്യത്തിലാണ് സീനത്തിന്റെ പോസ്റ്റ് വൈറലാകുന്നത്.

സീനത്തിന്റെ വാക്കുകള്‍ ഇങ്ങനെ, ”മോനെ, നിന്റെ കഴിവില്‍ ഞാന്‍ അഭിമാനിക്കുന്നു. എന്റെ മകന്‍ നിതിന്റെ കന്നി ചിത്രമായ എ തിങ് ഓഫ് മാജിക് ‘ മറാത്തി സിനിമ, ഇപ്പോള്‍ നടക്കുന്ന മുംബൈ ചലച്ചിത്രമേളയില്‍ വിജയം കൈവരിച്ചു എന്നറിഞ്ഞപ്പോള്‍ സന്തോഷം മാത്രമല്ല എനിക്ക് അത്ഭുതം കൂടി ഉണ്ടായി. കൂട്ടത്തില്‍ ചെറിയ ഒരു കുറ്റബോധവും. ഞാന്‍ ഒരിക്കലും കരുതിയില്ല ഇത്രയും വിജയിക്കും എന്ന്.
അവനും സുഹൃത്തുക്കളും ഒരു ക്യാമറയും തൂക്കി വണ്ടി കയറുന്നു മഹാരാഷ്രയിലേക്കു സിനിമ എടുക്കാന്‍. അതും ചെറീയ ഒരു എമൗണ്ടുമായി. ഞാന്‍ അവനെ ശെരിക്കും നിരുത്സാഹപ്പെടുത്തി.. ഇതൊന്നും നടക്കാത്ത കാര്യമാണ്. നീ വിചാരിക്കുന്നപോലെ അത്ര എളുപ്പമല്ല സിനിമ എടുക്കല്‍. പെട്ടെന്ന് വല്ല ജോലിയിലും കയറാന്‍ നോക്ക്. അല്ലെകില്‍ തുടര്‍ന്നു പഠിക്കു. സിനിമ തലയ്ക്കു പിടിച്ചാല്‍ ശെരിയാവില്ല ആണ്‍കുട്ടികകള്‍ക്കു ജോലി വേണം. എന്നൊക്കെ പറഞ്ഞു അവനെ നിരന്തരം ശല്യപ്പെടുത്തികൊണ്ടിരുന്നു. പക്ഷെ ഒടുവില്‍ ആ സിനിമ സ്വീകരിക്കപ്പെട്ടുവെന്നതറിഞ്ഞതില്‍ അമ്മയെന്ന നിലയില്‍ ഏറെ സന്തോഷം. നിങ്ങളുടെ ഓരോതരുടെയും അനുഗ്രഹം അവനോടൊപ്പം ഉണ്ടാവണം.’ സീനത്ത് നിര്‍ത്തുന്നു…

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments