25.5 C
Kollam
Friday, August 29, 2025
HomeEntertainmentCelebritiesകഥാപാത്രം വേട്ടയാടിയത് ഏറെ? ആ സീന്‍ ചെയ്യേണ്ടായിരുന്നില്ല സൈജു കുറുപ്പ്

കഥാപാത്രം വേട്ടയാടിയത് ഏറെ? ആ സീന്‍ ചെയ്യേണ്ടായിരുന്നില്ല സൈജു കുറുപ്പ്

- Advertisement -
- Advertisement - Description of image

മയൂഖമെന്ന സിനിമയിലെ കഥാപാത്രം തന്നെ ഏറെ വേട്ടയാടിയെന്ന് തുറന്ന പറച്ചില്‍ നടത്തി സൈജു കുറുപ്പ്. 14 വര്‍ഷത്തെ അഭിനയ ജീവിതത്തിനിടയില്‍ തനിക്ക് മറക്കാന്‍ പറ്റാത്ത, മനസ്സില്‍ നിന്നും മായാത്ത ആനകഥാപാത്രത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് താരം ഇപ്പോള്‍. ഒരു സ്വകാര്യചാനലിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം ഇതേക്കുറിച്ച് വ്യക്തമാക്കിയത്. ഹരിഹരന്‍ സംവിധാനം ചെയ്ത മയൂഖമെന്ന സിനിമയിലൂടെയായിരുന്നു സൈജു കുറുപ്പിന്റെ തുടക്കം. അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ താരം അന്ന് ശ്രദ്ധിക്കപ്പെട്ടു. പതിവില്‍ നിന്നും വ്യത്യസ്തമായുള്ള നായകനായിരുന്നു മയൂഖനിലേത്. മംമ്ത മോഹന്‍ദാസിനൊപ്പമുള്ള കെമിസ്ട്രിക്ക് ശക്തമായ പിന്തുണയായിരുന്നു അന്ന് ലഭിച്ചിരുന്നത്. ചിത്രത്തിലെ ഗാനങ്ങളെല്ലാം അതി മനോഹരം. കുറേനാള്‍ ആ കഥാപാത്രം തന്നെ വേട്ടയാടിയിരുന്നുവെന്നും ആ ചിത്രത്തില്‍ അഭിനയിക്കേണ്ടിയില്ലായിരുന്നുവെന്ന് തോന്നിയെന്നും താരം പറയുന്നു.
കുടുംബത്തിന്റെ ശക്തമായ പിന്തുണയാണ് എന്നെ മുന്നോട്ട് നയിക്കുന്നത്. വളരെ അച്ചടക്കമുള്ള ജീവിതമാണ്. അനാവശ്യമായ സമ്മര്‍ദ്ദങ്ങളൊന്നും കുടുംബത്തില്‍ നിന്നുമില്ല. താന്‍ ജോലിയിലായിരിക്കുമ്പോള്‍ അവരാരും ശല്യം ചെയ്യാറില്ല. ഭാര്യ അനു എല്ലാ കാര്യങ്ങളും ഭംഗിയായി ചെയ്യുന്നയാളാണ്. ഇതെല്ലാം സന്തോഷം നല്‍കുന്നു സൈജു വ്യക്തമാക്കി.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments